മിഷിഗണിലെ ഫ്ലിന്റില്‍ സംഭവിച്ച കുടിവെള്ള പ്രശ്നത്തിന് ശേഷം ഒഹായോയിലെ ഉദ്യോഗസ്ഥര്‍ സമാനമായ രീതിയില്‍ Sebring നഗരത്തിലെ സ്കൂളുകള്‍ അടപ്പിച്ചു. Cleveland ന് തെക്ക് കിഴക്കുള്ള നഗരമായ Sebring ലെ കുടിവെള്ളത്തില്‍ ഈയത്തിന്റെ പരിധിയില്‍ കൂടിയ സാന്നിദ്ധ്യമാണ് കണ്ടത്. സുരക്ഷിതമല്ലാത്തതിനാല്‍ ചില ആളുകള്‍ ആ വെള്ളം കുടിക്കരുത് എന്ന് Ohio Environmental Protection Agency നിര്‍ദ്ദേശം നല്‍കി. മൂന്ന് ദിവസമായി അവിടുത്തെ സ്കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്. എന്നുമുതല്‍ക്കാണ് വെള്ളത്തില്‍ ഇത്രയേറെ ഈയം എത്തിയത് എന്ന് വ്യക്തമല്ല. ഗര്‍ഭിണികളും കുട്ടികളും ആ വെള്ളം കുടിക്കരുത് എന്ന് Ohio EPA ആവശ്യപ്പെടുന്നു.
— സ്രോതസ്സ് scheerpost.com | 2016/01/25
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.