Gaza Ministry of Tourism and Antiquities, ഗാസ മുന്‍സിപ്പാലിറ്റി, ഗാസയിലെ Iwan Center for Cultural Heritage ഉം സന്നദ്ധപ്രവര്‍ത്തകരും ചേര്‍ന്ന് ഗാസ നഗരത്തിലെ ഒരു പഴയ സ്കൂള്‍ പുതുക്കി പണിയുന്നു. ആ കെട്ടിടത്തിന്റെ പാരമ്പര്യം സംരക്ഷിക്കാനും പാലസ്തീന്‍കാരില്‍ അവരുടെ സംസ്കാരത്തെക്കുറിച്ചുള്ള ബോധം ഉയര്‍ത്താനും വേണ്ടിയാണിത്. പഴയ നഗരത്തിന്റെ കേന്ദ്രത്തില്‍ സ്ഥിതിചെയ്തിരുന്നതും ഏകദേശം 800 വര്‍ഷം പഴക്കമുള്ളതുമായ Kamalaia സ്കൂള്‍ 1970കളില്‍ അടച്ചുപൂട്ടിയിരുന്നു. അത് Mamluk കാലം മുതല്‍ക്കുള്ളതായിരുന്നു. 800 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള സ്കൂള്‍ പുരാതന ചുണ്ണാമ്പുകല്ല് കൊണ്ട് നിര്‍മ്മിച്ചതാണ്.
— സ്രോതസ്സ് Jews For Justice For Palestinians | Jan 21, 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.