ഇന്‍ഡ്യ വെറും 1.1 ഗിഗാവാട്ട് പവനോര്‍ജ്ജ പദ്ധതികള്‍ മാത്രമാണ് 2020 ല്‍ സ്ഥാപിച്ചത്. ഈ ദശാബ്ദത്തിലെ ഏറ്റവും കുറഞ്ഞ സ്ഥിതിയാണിത് എന്ന് BloombergNEF എന്ന അന്താരാഷ്ട്ര ഊര്‍ജ്ജ ഗവേഷണ സംഘം പറയുന്നു. India’s Top Wind Suppliers in 2020 എന്ന പ്രബന്ധത്തില്‍ കോവിഡ്-19 മഹാമാരിയാണ് ഈ കുറവിന് കാരണമായി കണ്ടെത്തിയിരിക്കുന്നത്. മഹാമാരി കാരണം 2020 ല്‍ രാജ്യം മൊത്തം ലോക്ക്ഡൌണ്‍ ഉണ്ടായി. അതിനാല്‍ supply chain ഉം, വസ്തുക്കളുടേയും ആളുകളുടേയും സഞ്ചാരത്തില്‍ വലിയ തടസമുണ്ടായി. അതിനാല്‍ പദ്ധതികള്‍ വൈകി. 2016-17 കാലത്ത് ഇന്‍ഡ്യ 5.5 GW പുതിയ പവനോര്‍ജ്ജ നിലയങ്ങളാണ് സ്ഥാപിച്ചത്. 2019-20 ല്‍ ലക്ഷ്യം വെച്ചിരുന്നതിനേക്കാളും 3 GW കുറവ് ആണ് സ്ഥാപിക്കാനായത്.
— സ്രോതസ്സ് downtoearth.org.in | 24 Feb 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.