വിഷലിപ്ത ഫ്ലൂറിനുള്ള രാസവസ്തുക്കളുടെ ലോകത്തെ ഏറ്റവും വലിയ പ്രസരണക്കാര്‍ ചൈനയാണെന്ന് Environmental Science and Technology പ്രസിദ്ധപ്പെടുത്തിയ പഠനത്തില്‍ പറയുന്നു. ചൈനയിലെ 19 നദി മുഖത്ത് നിന്നും ശേഖരിച്ച സാമ്പിളുകളില്‍ നിന്നും ഫ്ലൂറിന്‍ കലര്‍ന്ന 12 വസ്തുക്കള്‍ സ്വീഡന്‍, നോര്‍വ്വേ, ചൈനയില്‍ നിന്നുള്ള ഗവേഷകര്‍ കണ്ടെത്തി. PFOS (perfluorooctane sulfonate), PFOA (perfluorooctanoic acid) എന്നീ രണ്ട് fluorinated വസ്തുക്കള്‍ പ്രത്യേകമായി അവര്‍ പരിശോധിച്ചു. കീടനാശിനികളും chrome plating നും ഉപയോഗിക്കുന്നതാണ് PFOS. eflon(ടെഫ്ലോണ്‍) എന്ന് വാണിജ്യമായി അറിയപ്പെടുന്ന അടിക്ക് പിടിക്കാത്ത അടുക്കള പാത്രങ്ങള്‍ പൂശാനായി ഉപയോഗിക്കുന്ന പദാര്‍ത്ഥമായ PTFE നിര്‍മ്മിക്കാനായാണ് PFOA ഉപയോഗിക്കുന്നത്. അമേരിക്കയിലേയും യൂറേപ്പിലേയും രാസവസ്തു നിര്‍മ്മാതാക്കള്‍ ഇവയുടെ പ്രാദേശിക ഉത്പാദനം നിര്‍ധിച്ചതാണ്. പകരം അവര്‍ നിര്‍മ്മാണം ചൈനയിലേക്ക് നീക്കി. കാരണം അവിടെ നിയന്ത്രണങ്ങള്‍ ശക്തമല്ല.
— സ്രോതസ്സ് Örebro University | 12 Oct 2016
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.