Chevron ന്റെ ദശാബ്ദങ്ങളായുള്ള അശ്രദ്ധമായി എണ്ണ ഖനനം കാരണം ഇക്വഡോറിലെ ആമസോണിന്റെ 1,700 square miles ഭൂമി നശിച്ചു. എന്നാല്‍ കമ്പനി അതിന് നഷ്ടപരിഹാരം കൊടുക്കാന്‍ തയ്യാറാവുന്നില്ല. പത്ത് വര്‍ഷം മുമ്പ് തോറ്റ ഒരു കേസില്‍ ഇക്വഡോറിലെ സുപ്രീം കോടതി എണ്ണ വമ്പനോട് $1800 കോടി ഡോളര്‍ നഷ്ടപരിഹാരം ആമസോണിലെ 30,000 ആദിവാസികള്‍ക്ക് കൊടുക്കാന്‍ ഉത്തരവിട്ടിരുന്നു. നാശം ശുദ്ധീകരിക്കുന്നതിന് പകരം നഷ്ടപരിഹാര തുക നല്‍കുന്നതിന് പകരം ഷെവ്രോണ്‍ കഴിഞ്ഞ ദശകം നഷ്ടപരിഹാരത്തുക കൊടുക്കാതിരിക്കുന്നതിന് വേണ്ടി ഒരു അഭൂതപൂര്‍വ്വമായ നിയമ യുദ്ധമാണ് നടത്തിയത്. അതേ സമയം ഈ കേസിന് സഹായിച്ച പരിസ്ഥിതി വക്കീല്‍ Steven Donziger നെ അടിച്ചമര്‍ത്താനും ശ്രമിച്ചു. കഴിഞ്ഞ 600 ദിവസങ്ങളായി Donziger വീട്ടു തടങ്കലിലാണ്. വിമര്‍ശകരുടെ വായടപ്പിക്കാനും, സമാനമായ മറ്റ് കേസുകള്‍ ഇല്ലാതാക്കാനും വേണ്ടിയാണ് അവര്‍ ഇത് ചെയ്യുന്നത്.
— സ്രോതസ്സ് democracynow.org | Mar 15, 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.