1980കളിലെ ലൈംഗിക അടിമത്ത കുറ്റങ്ങളില്‍ വിരമിച്ച സൈനിക ഉദ്യോഗസ്ഥര്‍ വിചാരണയില്‍

1982 ല്‍ അമേരിക്കയുടെ പിന്‍തുണയോടുകൂടി നടത്തി വൃത്തികെട്ട യുദ്ധങ്ങളുടെ കാലത്ത് മായന്‍ ആദിവാസി സ്ത്രീകള്‍ക്കെതിരെ ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കും, ഗാര്‍ഹിക അടിമത്തത്തിന്റേയും, നിര്‍ബന്ധിത അപ്രത്യക്ഷമാക്കലും ചെയ്ത ഗ്വാട്ടിമാലയില്‍ മുമ്പത്തെ രണ്ട് സൈനിക ഉദ്യോഗസ്ഥര്‍ വിചാരണ നേരിടുന്നു. ദശാബ്ദങ്ങള്‍ നീണ്ടുനിന്ന യുദ്ധത്തില്‍ ഗ്വാട്ടിമാല സൈന്യം വ്യവസ്ഥാപിതമായി ഭീതിയുടെ ആയുധമായി ബലാല്‍സംഗത്തെ ഉപയോഗിച്ചു എന്ന് 1999 ല്‍ ഐക്യരാഷ്ട്രസഭയുടെ പിന്‍തുണയുള്ള Truth Commission റിപ്പോര്‍ട്ട് കണ്ടെത്തി. എന്നാല്‍ ഒറ്റക്കൊറ്റക്ക് ഉദ്യോഗസ്ഥരെ വിചാരണ നടത്തുന്നത് ഇത് ആദ്യമാണ്. ദശാബ്ദങ്ങളായി സ്ത്രീകളുടെ സംഘടനകള്‍ നടത്തിയ സമരത്തിന്റെ ഫലമായാണ് ഈ വിചാരണ. കിഴക്കന്‍ ഗ്വാട്ടിമാലയിലെ ചെറു ഗ്രാമമായ Sepur Zarco യില്‍ തങ്ങളെ മാസങ്ങളോളം ലൈംഗിക അടിമകളായി ഉപയോഗിച്ചു എന്ന് ആ സ്ത്രീകള്‍ പറയുന്നു. 12 മണിക്കൂര്‍ ഷിഫ്റ്റുകളില്‍ അവര്‍ ജോലിക്ക് എത്തണമായിരുന്നു. ആ സമയത്ത് പട്ടാളക്കാര്‍ അവരെ വൃത്തിയാക്കലും, ആഹാരം പാകംചെയ്യലും നിര്‍ബന്ധിച്ച് ചെയ്യിക്കുകയും നിരന്തരമായി കൂട്ടബലാല്‍സംഗം ചെയ്യുകയും ചെയ്യുമായിരുന്നു. ഈ സ്ത്രീകളുടെ പ്രായം ഇന്ന് 70കളിലും 80കളിലും ആണ്. ഈ വിചാരണ ചരിത്രപരമാണെന്ന് Breaking the Impunity സംഘത്തിന്റെ Ada Valenzuela പറഞ്ഞു.

2016

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ