അര്‍ജന്റീനയില്‍ മുമ്പത്തെ ഏകാധിപതി Reynaldo Bignone യേയും മുമ്പത്തെ 14 സൈനിക ഉദ്യോഗസ്ഥരേയും ജയില്‍ ശിക്ഷക്ക് വിധിച്ചു. 1970കളിലെ Operation Condor എന്ന് വിളിക്കുന്ന രഹസ്യ അന്തര്‍ദേശീയ തട്ടിക്കൊണ്ട് പോകല്‍ പരിപാടിയിലെ പങ്കിന്റെ പേരിലാണ് ഇത്. ഈ പദ്ധതി ഭീകരവാദത്തിന്റേയും ആസൂത്രിതകൊലപാതകത്തിന്റേയും പരിപാടിയായാണ് ചിലി, അര്‍ജന്റീന, ബൊളീവിയ, ബ്രസീല്‍, പരാഗ്വേ, ഉറുഗ്വേ എന്നീ രാജ്യങ്ങളില്‍ നടപ്പാക്കിയത്.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.