20 ല്‍ അധികം രാജ്യങ്ങളില്‍ തീക്ഷ്ണമായ പട്ടിണി അടുത്ത കുറച്ച് മാസങ്ങളില്‍ വര്‍ദ്ധിക്കുമെന്ന് ഐക്യരാഷ്ട്ര സഭ മുന്നറീപ്പ് നല്‍കുന്നു. IPC (Integrated food security Phase Classification) 4 എന്ന് വിളിക്കുന്ന തീക്ഷ്ണമായ പട്ടിണിയുടെ അടിയന്തിരാവസ്ഥയാല്‍ ഏകദേശം 3.4 കോടി ആളുകള്‍ കഷ്ടപ്പെടുന്നു. അതായത് അവര്‍ പട്ടിണിയിലേക്ക് ഒരടി മാത്രം അകലത്തിലുള്ളവരാണ്. തര്‍ക്കങ്ങള്‍, കാലാവസ്ഥാ ആഘാതം, കോവിഡ് മഹാമാരി, ചില സ്ഥലങ്ങളില്‍ വെട്ടുകിളി ആക്രമണം തുടങ്ങിയവയാണ് തീക്ഷ്ണമായ പട്ടിണിക്ക് കാരണമാകുന്നത്.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.