മഹാമാരി സഹായം അനധികൃത കുടിയേറ്റക്കാര്‍ക്ക് നല്‍കണമെന്ന് ന്യൂയോര്‍ക്കിലെ “Excluded Workers” ആവശ്യപ്പെടുന്നു. മഹാമാരിയും അതിനാലുണ്ടായ സാമ്പത്തിക പ്രതിസന്ധിയും തുടങ്ങി ഒരു വര്‍ഷത്തിലധികമായിട്ടും ധാരാളം തൊഴിലാളികള്‍ക്ക് ഇനിയും സര്‍ക്കാര്‍ സഹായം എത്തിയിട്ടില്ല. ഒഴുവാക്കപ്പെട്ട തൊഴിലാളികളില്‍ രേഖകളില്ലാത്തവരും, അതില്‍ മിക്കവരും അടിസ്ഥാന സേവനം ചെയ്യുന്നവരാണ്, ജയിലില്‍ നിന്ന് അടുത്ത കാലത്ത് പുറത്ത് വന്നവരും ആണ്. $350 കോടി ഡോളര്‍ സഹായം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നൂറുകണക്കിന് അടിസ്ഥാന തൊഴിലാളികള്‍ ന്യൂയോര്‍ക്കില്‍ ജാഥകള്‍ നടത്തുകയും നിരാഹാര സമരം നടത്തുകയും ചെയ്തു. 2.75 ലക്ഷം ആളുകള്‍ക്ക് സഹായം നല്‍കാനുള്ള ഒരു നിയമത്തിനായി ഗവര്‍ണര്‍ Andrew Cuomo അവസാന ചര്‍ച്ചകള്‍ നടത്തുകയാണ്. ഒഴുവാക്കപ്പെട്ട തൊഴിലാളികളുടെ പട്ടിണി സമരത്തില്‍ പങ്കെടുത്ത “ഇത് സര്‍ക്കാരിന്റെ ജോലിയാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു,” എന്ന് അസംബ്ലി അംഗം Marcela Mitaynes പറഞ്ഞു.
— സ്രോതസ്സ് democracynow.org | 2021/4/6
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.