University of Eastern Finland അടുത്ത കാലത്ത് നടത്തിയ ഒരു പഠന പ്രകാരം മദ്ധ്യവയസ്കരായ പുരുഷന്‍മാര്‍ക്ക് വര്‍ദ്ധിച്ച ക്യാന്‍സര്‍ സാദ്ധ്യതയുണ്ടെന്ന് കണ്ടെത്തി. സമഗ്രമായ ആരോഗ്യ പരിപാലനത്തിലും രോഗം തടയുന്നതിലും ഏകാന്തതക്കും സാമൂഹ്യ ബന്ധങ്ങള്‍ക്കും വളരെ പ്രധാനപ്പെട്ട പങ്കുണ്ട്. Psychiatry Research ജേണലില്‍ ഈ പഠനത്തിന്റെ റിപ്പോര്‍ട്ട് വന്നു. ക്യാന്‍സര്‍ സാദ്ധ്യതയെ ഏകാന്തത 10% വര്‍ദ്ധിപ്പിക്കും. പ്രായം, സാമൂഹ്യ-സാമ്പത്തിക സ്ഥിതി, ജീവിതരീതി, ഉറക്കത്തിന്റെ ഗുണമേന്മ, വിഷാദ ലക്ഷണങ്ങള്‍, ശരീര ദ്രവ്യ സൂചകം, ഹൃദ്രോഗങ്ങള്‍ തുടങ്ങിയവക്ക് അതീതമാണ് ഈ ക്യാന്‍സര്‍ അപകട സാദ്ധ്യത. അവിവാഹിതര്‍, വിഭാര്യര്‍ എന്നിവര്‍ക്ക് ക്യാന്‍സര്‍ കാരണമായ മരണം കൂടുതലാണ്.
— സ്രോതസ്സ് University of Eastern Finland | Apr 27, 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.