അമേരിക്ക പരിശീലിപ്പിച്ച ഗ്വാട്ടിമാല സൈന്യം പീഡിപ്പിച്ച കന്യാസ്ത്രീ ഡയാന ഓര്‍ടിസ് മരിച്ചു

Sister Dianna Ortiz ഒരു കത്തോലിക്ക കന്യാസ്ത്രീ ആയിരുന്നു. പീഡനങ്ങള്‍ക്കെതിരായ വെട്ടിത്തുറന്ന് പറയുന്ന പ്രവര്‍ത്തകയായ അവര്‍ 62ാം വയസില്‍ ക്യാന്‍സര്‍ ബാധിച്ച് മരിച്ചു. ഗ്വാട്ടിമാലയിലെ അമേരിക്കയുടെ പരിശീലനം കിട്ടിയ സൈന്യം 1989 ല്‍ സിസ്റ്റര്‍ ഡയാന ഓര്‍ടിസിനെ അവര്‍ ജോലി ചെയ്തിരുന്ന സ്ഥലത്ത് നിന്ന് തട്ടിക്കൊണ്ട് പോയി. 24 മണിക്കൂറുകള്‍ക്ക് ശേഷം അവര്‍ രക്ഷപെട്ടു. എന്നാല്‍ ആ ചെറിയ സമയം കൊണ്ട് തന്നെ അവരുടെ ശരീരം സിഗററ്റ് വെച്ച് പൊള്ളിക്കുകയും അവരെ ബലാല്‍സംഗം ചെയ്യുകയും മര്‍ദ്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്ത് മൃത പരുവമാക്കി. ഗ്വാട്ടിമാലയുടെ അടിച്ചമര്‍ത്തുന്ന രാഷ്ട്രീയ സംവിധാനത്തേയും പീഡനങ്ങളേയും ഒന്നരലക്ഷം ഗ്വാട്ടിമാലക്കാരടെ കൊലപാതകത്തേയും ഇതിലെല്ലാമുള്ള അമേരിക്കയുടെ പങ്കാളിത്തത്തെക്കുറിച്ചും അവരുടെ ആത്മകഥയായ “The Blindfold’s Eyes: My Journey from Torture to Truth,” ല്‍ അവര്‍ എഴുതി.

“അമേരിക്കന്‍ ജനങ്ങളോട് ഞാന്‍ call on : പീഡനത്താല്‍ കൂടുതല്‍ ജീവിതങ്ങള്‍ നശിപ്പിക്കുന്നത് തടയാന്‍ നിങ്ങളെക്കൊണ്ട് കഴിയാവുന്നതെല്ലാം ചെയ്യുക. ഭീകരവാദത്തിനെതിരായ യുദ്ധം അവസാനിപ്പിക്കാന്‍ പോകുന്നു എന്ന് നമ്മുടെ സര്‍ക്കാര്‍ സംസാരിക്കുന്നു. പീഡനം ഒരു രീതിയിലുള്ള ഭീകരവാദമാണ്. ഇതെന്റെ അഭ്യര്‍ത്ഥനയാണ്,” സിസ്റ്റര്‍ ഡയാന ഓര്‍ടിസ് പറഞ്ഞു.

— സ്രോതസ്സ് democracynow.org | Feb 22, 2021

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )