ഫേസ്‌ബുക്ക് കുട്ടികളുടെ ഇന്‍സ്റ്റാഗ്രാം നിര്‍ത്തണമെന്ന് അറ്റോര്‍ണി ജനറല്‍ പറഞ്ഞു

കുട്ടികള്‍ക്ക് വേണ്ടി ഫോട്ടോ പങ്കുവെക്കുന്ന ശൃംഖല Instagram ന്റെ പുതിയ പതിപ്പ് നിര്‍മ്മിക്കാനുള്ള പദ്ധതി ഉപേക്ഷിക്കണമെന്ന് 44 അറ്റോര്‍ണി ജനറലുമാര്‍ ഫേസ്‌ബുക്കിന്റെ തലവന്‍ Mark Zuckerberg നോട് അഭ്യര്‍ത്ഥിച്ചു. പുതിയ ആപ്പ് കുട്ടികളുടെ മാനസികാരോഗ്യം നശിപ്പിക്കുകയും അവരുടെ സ്വകാര്യത ദുര്‍ബലമാക്കുകയും ചെയ്യുമെന്ന് അവര്‍ പറയുന്നു. “സാമൂഹ്യ മാധ്യമങ്ങളുടെ ഉപയോഗം കുട്ടികളുടെ ആരോഗ്യത്തിനും സുസ്ഥിതിക്കും ഹാനികരമാണ്. ഒരു സാമൂഹ്യ മാധ്യമ അകൌണ്ട് ഉണ്ടായത് കാരണമായ വെല്ലുവിളികളെ തരണം ചെയ്ത് പോകാനുള്ള ശേഷി കുട്ടികള്‍ക്ക് ഇല്ല,” എന്ന് സംസ്ഥാന അറ്റോര്‍ണിമാരുടെ സര്‍വ്വകക്ഷി സംഘം എഴുതിയ കത്തില്‍ പറയുന്നു. “ഫേസ്‌ബുക്ക് അവരുടെ പ്ലാറ്റ്ഫോമില്‍ കുട്ടികളുടെ ക്ഷേമം സംരക്ഷിക്കുന്നതില്‍ ചരിത്രപരമായി പരാജയം ആണ്,” എന്നും കത്തില്‍ പറയുന്നു. 13 വയസില്‍ പ്രായം കുറഞ്ഞവര്‍ക്ക് വേണ്ടി Instagram നിര്‍മ്മിക്കാനുള്ള സാമൂഹ്യമാധ്യമ ഭീമന് എതിരായ പൊതുജന എതിര്‍പ്പിനെ ശക്തിപ്പെടുത്തുന്നതാണ് ഈ കത്ത്. ഇപ്പോള്‍ അത്തരം കുട്ടികള്‍ക്ക് കമ്പനിയുടെ സാധാരണ പ്ലാറ്റ്ഫോം ഉപയോഗിക്കാന്‍ പാടില്ല.

— സ്രോതസ്സ് bloomberg.com | May 10, 2021

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )