ശരാശരി അമേരിക്കക്കാര്‍ 22% നികുതി നല്കുമ്പോള് ആമസോണിന്റെ നികുതി കഴിഞ്ഞ വര്‍ഷം വെറും 9% ആയിരുന്നു. $2000 കോടി ഡോളര്‍ ലാഭം നേടിയപ്പോഴാണിത് സംഭവിക്കുന്നത്.
Oxfam ന്റെ കണക്ക് പ്രകാരം ആമസോണിന് 21% നികുതി ചാര്‍ത്തുകയാണെങ്കില്‍ അവര്‍ ഒരു വര്‍ഷം $250 കോടി ഡോളര്‍ അടക്കേണ്ടതായി വരും. അത് പട്ടിണി നേരിടുന്ന 17 ലക്ഷം അമേരിക്കക്കാര്‍ക്ക് ആഹാരം നല്കുന്ന Supplemental Nutritional Assistance Program benefits (SNAP) നെ ഒരു വര്‍ഷം പ്രവര്‍ത്തിപ്പിക്കാനാകും. $19800 കോടി ഡോളര്‍ സമ്പത്തുള്ള ജെഫ് ബീസോസിന് 3% സമ്പത്ത് നികുതി ചാര്ത്തിയാല് അത് $600 കോടി ഡോളര്‍ വരുമാനം സര്‍ക്കാരിന് കിട്ടും. ആമസോണിന്റെ സംസ്ഥാനമായ വാഷിങ്ടണിലെ നാല് വയസിന് താഴെയുള്ള മൊത്തം 4.4 ലക്ഷം കുട്ടികള്‍ക്ക് പരിരക്ഷ നല്‍കാനാകും. അവസാനമായി ആമസോണിന് മേലെ ഒരു മഹാമാരി ലാഭ നികുതി ഏര്‍പ്പെടുത്തിയാല്‍ $1100 കോടി ഡോളര്‍ അധിക വരുമാനം സര്‍ക്കാരിന് കിട്ടും. അത് ലോകത്തെ 58 കോടി ജനത്തിന് വാക്സിന് നല്‍കുന്നതിന് മതിയാകും.
— സ്രോതസ്സ് oxfamamerica.org | May 12, 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.