Islamic State in Iraq and Syria (ISIS) ന് എതിരായ അമേരിക്കയുടെ യുദ്ധത്തിന്റെ ചിലവ് $600 കോടി ഡോളര്‍ കവിഞ്ഞു എന്ന് പെന്റഡണ്‍ പറഞ്ഞു. ഓഗസ്റ്റ് 8, 2014 ന് തുടങ്ങിയ ISIS വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ജനുവരി 31 വരെ അമേരിക്കന്‍ നികുതിദായകര്‍ക്കുണ്ടായ മൊത്തം ചിലവ് $620 കോടി ഡോളര്‍ ആണ്. അതായത് 542 ദിവസത്തെ പ്രവര്‍ത്തനത്തിന് പ്രതിദിനം ശരാശരി $1.15 കോടി ഡോളര്‍. ഈ യുദ്ധത്തെ അമേരിക്കയുടെ ജനപ്രതിനിധി സഭ ഇതുവരെ അംഗീകാരം കൊടുത്തിട്ടില്ല. വൈറ്റ് ഹൌസ് ഒരു കരട് നിര്‍ദ്ദേശം അയച്ചിട്ടുണ്ട്. എന്നാല്‍ രണ്ടുപക്ഷവും തീരുമാനത്തിലെത്തിയിട്ടില്ല.
— സ്രോതസ്സ് thehill.com | 2016
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.