ജലത്തിന് ചൂട് കൂടുന്നതിന് അനുസരിച്ച് മാരകമായ ബാക്റ്റീരിയകള്‍ സമുദ്രത്തില്‍ വ്യാപിക്കുന്നു. അവ അണുബാധയുടെ അപകട സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു എന്ന് പുതിയ പഠനം പറയുന്നു. Proceedings of the National Academy of Sciences ജേണലിലാണ് ഈ പഠന റിപ്പോര്‍ട്ട് വന്നത്. Vibrio അണുബാധകളില്‍ കാലാവസ്ഥാമാറ്റത്തിന്റെ ബന്ധത്തെ പരിശോധിക്കുന്നതാണ് ഈ പഠനം. അമേരിക്കയില്‍ Vibrio ബാക്റ്റീരിയ പ്രതിവര്‍ഷം 80,000 രോഗങ്ങളും 100 മരണങ്ങളും ഉണ്ടാക്കുന്നു. വയറിളക്ക രോഗമായ കോളറയുണ്ടാക്കുന്ന സ്പീഷീസായ Vibrio കോളറ ലോകം മൊത്തം പ്രതിവര്‍ഷം 1.42 ലക്ഷം മരണങ്ങള്‍ ആണുണ്ടാക്കുന്നത് എന്ന് ലോകാരോഗ്യ സംഘടന പറയുന്നു.
1958 – 2011 കാലത്ത് വടക്കെ അറ്റലാന്റിക്കിലേയും വടക്കെ കടലിലേയും 9 സ്ഥലങ്ങളില്‍ നിന്നും പ്ലാങ്ടണ്‍ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഈ കാലത്ത് സമുദ്ര ഉപരിതല താപനില ഏകദേശം 1.5 സെല്‍ഷ്യസ് വര്‍ദ്ധിച്ചു. പ്ലാങ്ടണ്‍ സാമ്പിളുകളില്‍ നിന്ന് Vibriobacteria യുടെ സാന്നിദ്ധ്യം ഗവേഷകര്‍ അളന്നു. അതിനെ കാലാവസ്ഥ രേഖകളുമായി ഒത്തുനോക്കി. സമുദ്രോപരിതലത്തിന്റെ താപനില വര്‍ദ്ധിക്കുന്നതനുസരിച്ച് Vibrio ബാക്റ്റീരയയുടെ എണ്ണം വര്‍ദ്ധിക്കുന്നതായി അവര്‍ കണ്ടെത്തി.
— സ്രോതസ്സ് scientificamerican.com | Aug 9, 2016
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.