ഒരു വര്‍ഷത്തിനകം വെറും $2500 കോടി ഡോളര്‍ നിക്ഷേപം കൊണ്ട് 800 കോടി വാക്സിന്‍ ഡോസുകള്‍ നിര്‍മ്മിക്കാനുള്ള പ്രാദേശിക നിര്‍മ്മാണ ഹബ്ബുകള്‍ സ്ഥാപിക്കാം എന്ന് പുതിയ വിശകലനം കാണിക്കുന്നു. ആ തുക അമേരിക്കയുടെ സൈനിക ബഡ്ജറ്റിന്റെ വെറും 3% മാത്രമാണ്. Public Citizen നടത്തിയ വിശകലനത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നതനുസരിച്ച് മെയ് 2022 ന് അകം സമ്പന്ന രാജ്യങ്ങള്‍ക്ക് ചെയ്യാവുന്ന ചെറിയ നിക്ഷേപം കൊണ്ട് ദരിദ്ര-മദ്ധ്യ വരുമാന രാജ്യങ്ങളിലെ 80% പേര്‍ക്ക് വാക്സിന്‍ കൊടുക്കാം. ഇതുവരെ ലോകം മൊത്തം 178 കോടി വാക്സിനുകളാണ് കൊടുത്തിരിക്കുന്നത്. അതില്‍ 0.3% മാത്രമാണ് താഴ്ന് വരുമാന രാജ്യങ്ങളില്‍ കൊടുത്തത്. സമ്പന്ന, മദ്ധ്യ വരുമാന രാജ്യങ്ങള്‍ 85% ഡോസുകളും നേടി.
— സ്രോതസ്സ് commondreams.org | May 27, 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.