ജമ്മു കാശ്മീരിലെ Udhampur ല്‍ നിന്ന് Banihal ലേക്കുള്ള National Highway 44 ന്റെ നാല് വരി പാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട പരിസ്ഥിതിപരമായ ലംഘനങ്ങളുടെ പേരില്‍ National Highway Authority of India (NHAI) യെ National Green Tribunal (NGT) ശകാരിച്ചു. നിയമവിരുദ്ധവും അശാസ്ത്രീയവുമായി സൈറ്റില്‍ അവശിഷ്ടങ്ങള്‍ തള്ളുന്നതും ഉപേക്ഷിക്കുന്നതിന്റേയും കാര്യത്തില്‍ കഴിഞ്ഞ നാല് വര്‍ഷം NHAI പ്രത്യക്ഷമായ ഒന്നും ചെയ്തിട്ടില്ല എന്ന് കോടതി ശ്രദ്ധിച്ചു. അതിനെക്കുറിച്ച് ഒരു കൂട്ടം ഉത്തരവുകള്‍ NGT നല്‍കിയിട്ടും ആണിത്. അവശിഷ്ടങ്ങള്‍ ചിനാബ് നദിയിലേക്കും മറ്റ് ജല സംഭരണികളിലേക്കും ഒലിച്ചെത്തുന്നു. NGT Chairperson Justice Adarsh Kumar Goel ന്റേയും Justices Sudhir Agarwal ന്റേയും, M Sathyanarayanan ന്റേയും Brijesh Sethi ന്റേയും ബഞ്ചാണ് ജൂണ്‍ 28, 2021 ന് ഉത്തരവ് പാസാക്കിയത്.
— സ്രോതസ്സ് downtoearth.org.in | 01 Jul 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.