ഇക്കാലത്ത് കാറുകളും കാറുകളിലേക്ക് എത്തുന്ന കാര്യങ്ങളും ഞങ്ങളെ വ്യാകുലപ്പെടുത്തുന്നു. ഇന്‍ഷുറന്‍സ് കമ്പനികള്‍ ചെയ്യുന്നതില്‍ പരിമിതപ്പെടുന്ന ഒന്നല്ല അത്. രഹസ്യാന്വേഷണവും, വിദൂരനിയന്ത്രണത്തിന്റേയും ഏക ലക്ഷ്യം ഡ്രൈവര്‍മാര്‍ മാത്രമല്ല. കാറിലെ യാത്രക്കാരേയും അത് ബാധിക്കാം.
ഈ പ്രശ്നത്തിന് പല മാനങ്ങളുണ്ട്. പല വ്യത്യസ്ഥ വശങ്ങള്‍. കാറിനകത്തെ ചാരപ്പണി വലിയതും പരിശോധിക്കപ്പെടാത്തതുമായ ഒരു പ്രശ്നമാണ്. പക്ഷെ അത് മാത്രമല്ല ഏക പ്രശ്നം. ഇന്നത്തെ കാറുകളില്‍ മിക്കതിനേയും വിദൂരത്ത് നിന്ന് നിയന്ത്രിക്കാവുന്നതാണ്. രൂപകല്‍പ്പനയിലുണ്ടാവണമെന്നില്ല, പക്ഷെ ക്രാക്ക് ചെയ്താവാം. കാറില്‍ പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്‌വെയറിനെ അത് പകരം വെക്കും. “ദേശീയ സുരക്ഷ”യുടെ മറ വെച്ചാണ് ഈ പദ്ധതികള്‍ നടപ്പാക്കുന്നത്. (Vault 7, Vault 8 ഉദാഹരണങ്ങള്‍ കാണുക. പ്രത്യേകിച്ച് കാറിലെ സോഫ്റ്റ്‌വെയറുമായി ബന്ധപ്പെട്ട codenames/operations).
കാറിന്റെ ഘടകങ്ങളുടെ യാന്ത്രികവല്‍ക്കരണത്തിന് (ഭൌതികമായ വിചാരത്തില്‍) പകരം ഡിജിറ്റല്‍വല്‍ക്കരണവും അവയുടെ windows, brakes, blinkers etc. ഉള്‍പ്പടെയുള്ള controllers ഉം കുത്തക സോഫ്റ്റ്‌വെയറാണെങ്കില്‍ അത് വ്യാകുലതയുടെ ഒരു കാരണമാണ്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആള്‍ക്കൂട്ടത്തിന് മേലേക്ക് ട്രക്കുകള്‍ കയറ്റി ഭീകരവാദം നടത്തിയ സംഭവങ്ങള്‍ക്ക് ശേഷം ബ്രേക്കുകളുടെ വിദൂര നിയന്ത്രണത്തെക്കുറിച്ചുള്ള (സോഫ്റ്റ്‌വെയര്‍ അടിസ്ഥാനമായ) നിര്‍ദ്ദേശങ്ങളുണ്ടായിട്ടുണ്ട്. വിദൂര നിയന്ത്രണമോ, നേരിട്ടുള്ള നിയന്ത്രണമോ ഇല്ലാതെ തന്നെ വിദൂരത്ത് നിന്ന് വാഹനത്തിലെ (ട്രക്ക് പോലുള്ളത്) സോഫ്റ്റ്‌വെയര്‍ മാറ്റുന്നത് നമ്മേ പേടിപ്പിക്കുന്നതാണ്. ബ്രേക്ക് പ്രയോഗിക്കാന്‍ നിര്‍ബന്ധിക്കുന്നതോ അത് പ്രവര്‍ത്തിക്കാതിരിക്കുന്നതോ വിദൂരത്ത് നിന്ന് ആസൂത്രിത കൊലപാതകം നടത്താനുള്ള വഴിയാണ്. ഫോറന്‍സിക്ക് വേണ്ട ബ്ലാക്ക് ബോക്സും ഇല്ല. അതിലും മോശമാണ് അക്സിലറേറ്റര്‍ പെഡല്‍ വിദൂരത്ത് നിന്ന് ആഞ്ഞമര്‍ത്തിക്കുന്നത്. സാഹചര്യങ്ങള്‍ കാണാനായി നിങ്ങളുടെ ഭാവന ഉപയോഗിച്ചുനോക്കൂ. കൃത്യ സമയത്ത് ബ്രേക്ക് അമര്‍ത്തുന്നതോ (അമര്‍ത്താതിരിക്കുന്നതോ), ആക്സിലറേറ്റര്‍ അമര്‍ത്തുന്നതോ (അതിന് വിപരീതമോ) ചെയ്ത് ആസൂത്രിത കൊലപാതകം നടത്താം. സ്റ്റിയറിങില്‍ ഇടപെടാം. രഹസ്യമായി അത് ചെയ്യാനാകില്ല. കാരണ അത് ഭൌതികമായി യഥാര്‍ത്ഥ ചക്രവുമായി ബന്ധിപ്പിക്കപ്പെട്ടതാണ്*. എന്നാല്‍ വേഗതയെ നിയന്ത്രിക്കാനാകുമെങ്കില്‍ റോഡിലെ ആളുകളെ കൊല്ലാനായി സ്റ്റിയറിങ് തിരിക്കേണ്ട കാര്യമില്ല.
തീര്‍ച്ചയായും ആസൂത്രിത കൊലപാതകത്തിന് പല വശങ്ങളുണ്ട്. അത് ഏറ്റവും തീവൃമായ അവസ്ഥയാണ്. ‘civilised’ എന്ന് കരുതുന്ന സമൂഹങ്ങളില്‍ പോലും സര്‍ക്കാര്‍ നടപ്പാക്കുന്ന ആസൂത്രിക കൊലപാതകം വെറും ഒരു സിദ്ധാന്തം അല്ല. പത്രപ്രവര്‍ത്തകരെ പോലും അവരുടെ തൊഴിലിന്റെ പേരിലും അഭിപ്രായത്തിന്റെ പേരിലും ലക്ഷ്യം വെക്കുകയാണല്ലോ. കാറിനെ എളുപ്പം ഒറ്റപ്പെടുത്താം.
സാക്ഷികളില്ലാതെ വിദൂര സ്ഥലങ്ങളില്‍ വാടകകൊലയാളികള്‍ അത് ചരിത്രപരമായി ചെയ്തിട്ടുണ്ട്.
സ്വകാര്യതയുടെ കാര്യത്തില്‍ ഇന്നത്തെ കാറുകള്‍ ഡ്രൈവര്‍മാരുടേയും യാത്രക്കാരുടേയും ഡാറ്റ വലിയ തോതില്‍ പുറത്തുവിടുന്നതാണ്. IRCയില്‍ Ryan പറഞ്ഞത് പോലെ: “ഗൂഗിള്‍ മൂന്നാമന്‍മാര്‍ക്ക് ഡാറ്റ വില്‍ക്കുന്നതിനാല്‍ Waze ഓ Google Maps ഓ ഉപയോഗിക്കുന്നത് വഴി നിങ്ങളെ ഇന്‍ഷുറന്‍സ് കമ്പനികളും ചാരപ്പണി നടത്തിയേക്കാം. അതിനെക്കുറിച്ച് പരിഗണിക്കേണ്ട. അവര്‍ പിന്നില്‍ നിന്ന് ധാരാളം മോശം പ്രവര്‍ത്തികളും ചെയ്യുന്നു. സൌജന്യത്തിന് വേണ്ടിയല്ല അവര്‍ ഈ ആപ്പുകള്‍ നിര്‍മ്മിക്കുന്നത്.”
എന്റെ കാര്യം പറയുകയാണെങ്കില്‍ ഇരട്ട മാനദണ്ഡവും കപടനാട്യവും ഒരു പ്രശ്നമായി കാണുന്നില്ല. ഞാന്‍ യാത്ര ചെയ്യാറുണ്ട്. എന്റെ ലൈസന്‍സ് ഇപ്പോഴും പുതുക്കിയതാണ്. എന്നാല്‍ വര്‍ഷങ്ങളായി എനിക്ക് കാറിന്റെ ഉടമസ്ഥത ഇല്ലായിരുന്നു. അക്കാലത്ത് അവര്‍ വില്‍ക്കുന്ന കാറുകളുടെ തരം വെച്ച് എനിക്ക് ഒരണ്ണം വാങ്ങണമെന്ന മോഹം പോലുമില്ല.
മറ്റൊരു ദിവസം വീണ്ടും തുടങ്ങുന്ന ഒരു പരമ്പരയുടെ ഭാഗമാണ് ഈ ലേഖനം.നിങ്ങളുടെ യഥാര്‍ത്ഥ നീക്കങ്ങള്‍, പ്രത്യേകിച്ചും മാരകമായ അതിവേഗതയില്‍, സോഫ്റ്റ്‌വെയറുകള്‍ നിയന്ത്രിക്കുമ്പോള്‍ സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യത്തിന് ഒരുപാട് പ്രാധാന്യമുണ്ട്. കുത്തക സോഫ്റ്റ്‌വെയറുകളാല്‍ പ്രവര്‍ത്തിക്കുന്ന pacemakers നെക്കുറിച്ച് വലിയ ചര്‍ച്ചകള്‍ ഉണ്ടായിട്ടുണ്ട്. (സൈദ്ധാന്തികമായി അതിന് വിദൂരത്ത് നിന്ന് മാറ്റം വരുത്തി ഒരാളെ കൊല്ലാനാകും). എന്നാല്‍ ‘smart’ കാര്‍ ഓടിക്കുന്ന ആളുകളുടെ എണ്ണം വെച്ച് നോക്കുമ്പോള്‍ ഒരുപാടുപേരില്‍ പേസ്‌മേക്കര്‍ വെച്ചിട്ടില്ല. (ആ അനുപാതം വേഗം വര്‍ദ്ധിക്കുകയാണ്. കാരണം ആളുകള്‍ക്ക് ഈ gimmicks തള്ളിക്കളയാനാകുന്നില്ല. നിങ്ങള്‍ക്ക് ആവശ്യമുണ്ടായാലും ഇല്ലെങ്കിലും അത് കാറിനോടൊപ്പം വരുന്നു). ഭാവിയില്‍ കുറഞ്ഞ പക്ഷം സാങ്കല്‍പ്പികമായി കാറുകളെ ഉപഗ്രഹ ബന്ധമുള്ളതായും കാറുകളുടെ നീക്കത്തെ പിന്‍തുടരുകയും ചെയ്യുന്ന സംവിധാനം വന്നേക്കാം. (plate readers ന്റെ reach ന് പുറത്ത് പോലും) “കാര്‍ബണ്‍ കാല്‍പ്പാട്” “തിരക്ക് കുറക്കല്‍” തുടങ്ങിയവയുടെ പേരില്‍ പിഴ ഈടാക്കാം. കാറിനകത്ത് അവര്‍ ഒരു ‘സ്മാര്‍ട്ട്’ ഫോണോ, കമ്പ്യൂട്ടറോ വെച്ചിരുന്നിലും ഇല്ലെങ്കിലും ഫലത്തില്‍ എല്ലാവരേയും ശാശ്വതമായ രഹസ്യാന്വേഷണത്തില്‍ നിര്‍ത്തുന്നു. (ഉപഗ്രഹ സിഗ്നലുകളുള്ളടത്തോളം കാലം). “സ്വയം നിയന്ത്രിത വാഹനങ്ങള്‍”, ‘സ്വയം-ഓടുന്ന’ (misnomer) വാഹനങ്ങള്‍ എന്ന് തുടങ്ങിയ നിരന്തരമായ പ്രചാരണം എന്ന ഉപരിപ്ലവമായ മാധ്യമ ആവേശഭ്രാന്ത് അടുത്ത കാലത്ത് പെട്ടെന്നുണ്ടായതാണ്. വിവേചനം കാണിക്കുന്നതിനോ, എവിടേക്ക് പോകുന്നു എന്നതനുസരിച്ച് കാറിനെ പൂര്‍ണ്ണമായും റദ്ദാക്കുന്നതിനോ (അല്ലെങ്കില്‍ സമാധാനപരമായ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത് നിരുത്സാഹപ്പെടുത്തുന്നത് പോലെ ചില പ്രത്യേക സ്ഥലത്തേക്കുള്ള ഗതി തടയുന്നതോ) നമ്മുടെ സ്ഥാനത്തെ ദുരുപയോഗം ചെയ്യുന്നതിന്റെ അപകടസാദ്ധ്യത നിലനില്‍ക്കുമ്പോഴോ അവര്‍ അത് ചെയ്യുന്നത്.
____
* Ryan പിന്നീട് എന്നെ തിരുത്തി, ഇങ്ങനെ പറഞ്ഞു: “മിക്ക പുതിയ കാറുകളുടേയും രൂപകല്‍പ്പന പ്രകാരം സോഫ്റ്റ്‌വെയറുകളാല്‍ നിയന്ത്രിതമായ മോട്ടോറുകള്‍ ചലിപ്പിക്കുന്ന പൂര്‍ണ്ണ ശക്തിയുള്ള സ്റ്റിയറിങ് ആണ് ഉള്ളത്. സ്റ്റിയറിങ് വീലും സ്റ്റിയറിങ് സംവിധാനവും തമ്മില്‍ ഒരു ബന്ധവും ഇനിയില്ല. സംവിധാനം പുറത്ത് ചാടിയാല്‍ പിന്നെ നിങ്ങള്‍ക്ക് കാറിന് മേല്‍ ഒരു നിയന്ത്രണവും ഇല്ല. അത് അവിശ്വസനീയമായി അപകടകരമാണ്. 2004, 2005 മുതല്‍ മിക്ക കാറുകളിലും accelerator ഉം throttle ഉം ആയി ഭൌതികമായ ബന്ധമൊന്നുമില്ല. അത് വെറും ഒരു sensor ആണ്. വളരെ കുറവോ, ഒട്ടും തന്നെയോ കമ്പ്യൂട്ടര്‍ നിയന്ത്രണമില്ലാത്ത ഘടകങ്ങളുള്ള ഒരു കാറിനെ എക്കാലം വരെയും റിപ്പയര്‍ ചെയ്യുകയും ഉപയോഗിക്കുകയും ചെയ്യാം. അതല്ല അവര്‍ക്ക് വേണ്ടത്. അവര്‍ക്ക് കൂടുതല്‍ പുതിയ കാറുകള്‍ വില്‍ക്കണം. Waukegan പോലീസ് എന്റേതിന്റെ അത്ര പഴക്കമുള്ള (2000-2004 കാലത്തെ) Impalas ഇപ്പോഴും ഉപയോഗിക്കുന്നു. അത് ഇപ്പോഴും പ്രവര്‍ത്തിക്കുന്നു. നിരീക്ഷണഘട്ടത്തിലുള്ളവര്‍ ആളുകളെ പരിശോധിക്കുക പോലുള്ള അനുബന്ധ ജോലികള്‍ക്കായി അത് ഉപയോഗിക്കുന്നു. ശരിക്കുള്ള പോലീസുകാരന്‍ പുതിയ കാറുകള്‍ ഉപയോഗിക്കും”.
— സ്രോതസ്സ് techrights.org | Roy Schestowitz | 07.03.21
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.