തീവൃ ചൂട് കാലാവസ്ഥയും തീവൃ തണുപ്പ് കാലാവസ്ഥയും ലോകം മൊത്തം പ്രതിവര്‍ഷം 50 ലക്ഷം പേരെ കൊല്ലുന്നു. താപ തരംഗങ്ങളാലുള്ള മരണങ്ങള്‍ ഈ നൂറ്റാണ്ടില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. ഫോസിലിന്ധനങ്ങള്‍ കത്തിക്കുന്നത് വഴിയായുള്ള ആഗോളതപനം കാര്യങ്ങളെ കൂടുതല്‍ വഷളാക്കും. China, Australia, UK, Moldova എന്നിവിടങ്ങളില്‍ നിന്നുള്ള ശാസ്ത്രജ്ഞരുടെ ഈ പഠനത്തിന്റെ റിപ്പോര്‍ട്ട് Lancet Planetary Health ല്‍ ആണ് പ്രസിദ്ധപ്പെടുത്തിയത്. അഞ്ച് ഭൂഖണ്ഡങ്ങളിലെ 43 രാജ്യങ്ങളിലെ 570 സ്ഥലങ്ങളില്‍ നിന്നുള്ള താപനിലയും മരണ സംഖ്യയും അവര്‍ പരിശോധിച്ചു. ദശാബ്ദത്തില്‍ 0.26°C എന്ന തോതിലാണ് ആഗോള താപനില വര്‍ദ്ധിക്കുന്നത്. ആഗോള മരണങ്ങളില്‍ 9.43% ഒന്നുകില്‍ വളരെ കൂടിയ ചൂടിനാലോ വളരെ തണുത്ത താപനിലയാലോ ആണ്. അതായത് ഒരുലക്ഷം പേരിലെ മരണങ്ങളില്‍ 74 പേര്‍ അധികമായി ഇങ്ങനെ മരിക്കുന്നു. ആ കാലത്ത് തണുപ്പുമായി ബന്ധപ്പെട്ട മരണങ്ങളില്‍ 0.51% കുറവുണ്ടായിട്ടുണ്ട്. ചൂടുമായി ബന്ധപ്പെട്ട മരണങ്ങള്‍ 0.21% വര്‍ദ്ധിച്ചു. മൊത്തം 5,083,173 പേരാണ് ഇങ്ങനെ പ്രതിവര്‍ഷം മരിക്കുന്നത്.
— സ്രോതസ്സ് climatenewsnetwork.net | Jul 9, 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.