മറ്റൊരു ഞെട്ടിപ്പിക്കുന്ന നരകത്തില്‍, കുറഞ്ഞത് കുറഞ്ഞത് 52 കൌമാരക്കാരായ തൊഴിലാളികള്‍ sweatshop ഫാക്റ്ററിയിലെ തീപിടുത്തത്തില്‍ മരിച്ചു. ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയുടെ പുറത്തുള്ളു പല നിലകളുള്ള ആഹാര, പാനീയ ഫാക്റ്ററിയായിരുന്നു അത്. ആ ഫാക്റ്ററി പടിഞ്ഞാറന്‍ രാജ്യങ്ങളിലെ കമ്പോളങ്ങള്‍ക്ക് വേണ്ടി കൂലി കുറഞ്ഞ തൊഴിലാളികളെ ചൂഷണം ചെയ്യുന്നതായിരുന്നു. മരിച്ചവരില്‍ 49 പേരെ തിരിച്ചറിയാന്‍ പറ്റാത്ത വിധം കത്തിക്കരിഞ്ഞിരുന്നു എന്ന് അഗ്നിശമന ഉദ്യോഗസ്ഥര്‍ പറഞ്ഞു. പൂട്ടിയ ഒരു വാതിലിന് പിറകില്‍ കുടുങ്ങിയ ഇവര്‍. വാതില്‍ പൂട്ടുന്നത് നിയമവിരുദ്ധമായ ഒരു പ്രവര്‍ത്തിയാണെങ്കിലും രാജ്യത്തെ തൊഴില്‍ ദാദാക്കള്‍ സാധാരണമായി ചെയ്യുന്ന ഒരു കാര്യമാണ്. അനുവാദമില്ലാതെയോ പരിശോധനയില്ലാതെയോ തൊഴിലാളികള്‍ പുറത്ത് പോകുന്നത് തടയാനാണ് ഇങ്ങനെ ചെയ്യുന്നത്. മേല്‍ക്കൂരയില്‍ നിന്ന് ചാടിയതിനാലാണ് മൂന്ന് ജോലിക്കാര്‍ മരിച്ചത്. മൊത്തം 50ല്‍ അധികം പേര്‍ക്ക് പരിക്ക് പറ്റി.
ധാക്കക്ക് 25 കിലോമീറ്റര്‍ കിഴക്കുള്ള വ്യാവസായിക നഗരമായ Rupganjയിലെ Hashem Foods Ltd എന്ന ഫാക്റ്ററിയിലാണ് വ്യാഴാഴ്ച തീ പിടിച്ചത്. ഇവരുടെ വെബ് സൈറ്റില്‍ പറയുന്നതനുസരിച്ച് കമ്പനി ആസ്ട്രേലിയ, അമേരിക്ക, മലേഷ്യ, സിംഗപ്പൂര്‍, ഇന്‍ഡ്യ, ഭൂട്ടാന്‍, നേപ്പാള്‍, മദ്ധ്യപൂര്‍വ്വേഷ്യന്‍ രാജ്യങ്ങള്‍, ആഫ്രിക്കന്‍ രാജ്യങ്ങളുള്‍പ്പടെ ധാരാളം രാജ്യങ്ങളിലേക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ കയറ്റിയയക്കുന്നുണ്ട്.
— സ്രോതസ്സ് wsws.org | 10/07/2021
ഇത്തരം ദാരുണ സ്ഥിതിയിലൂടെയാണ് നമുക്ക് ചിലവ് കുറഞ്ഞ ഉല്‍പ്പന്നങ്ങള്‍ കിട്ടുന്നത് എന്ന് ഓര്‍ക്കുക. ഇതിനെതിരെ തൊഴിലാളികള്‍ സംഘടിക്കുമ്പോള്‍ അവിടെ മതഭീകര സംഭവം ഉണ്ടാകുന്നതും യാദൃശ്ഛികമല്ല.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.