കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ രാജ്യത്തിന്റെ തലസ്ഥാനത്ത് നടന്നത് പോലുള്ള അക്രമം ഇനി സഹിക്കാനാവില്ല എന്ന് സുപ്രീംകോടതി ചൊവ്വാഴ്ച നിരീക്ഷിച്ചു. ലഹളയുമായി ബന്ധപ്പെട്ട കാര്യങ്ങളിലെ സാക്ഷിയായി ഡല്‍ഹി അസംബ്ലിയുടെ Peace and Harmony Committee ക്ക് മുമ്പേ ഹാജരാകാന്‍ ഫേസ്‌ബുക്ക് ഇന്‍ഡ്യയുടെ വൈസ് പ്രസിഡന്റും മാനേജിങ് ഡയറക്റ്ററും ആയ അജിത്ത് മോഹന്‍ പരാജയപ്പെട്ടു. ആ കല്‍പ്പനയെ വെല്ലുവിളിച്ചുകൊണ്ട് ഫേസ്‌ബുക്ക് ഇന്‍ഡ്യ സുപ്രീംകോടതിയില്‍ കൊടുത്ത അപേക്ഷ കോടതി തള്ളിക്കളഞ്ഞപ്പോളാണ് ഈ പരാമര്‍ശം നടത്തിയത്.
വാര്‍ത്ത എജന്‍സിയായ PTI പറയുന്നതനുസരിച്ച്, ഫേസ്‌ബുക്ക് പോലുള്ള ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ അഭിപ്രായങ്ങളെ സ്വാധീനിക്കത്തക്ക ശക്തി കേന്ദ്രങ്ങള്‍ ആയി മാറിയിരിക്കുകയാണ് എന്ന് ഉന്നത കോടതി നിരീക്ഷിച്ചു. അവരെ ഉത്തരവാദിത്തത്തില്‍ കൊണ്ടുവരണം എന്ന് കോടതി പറഞ്ഞു.
— സ്രോതസ്സ് thewire.in | July 08, 2021
സാമൂഹ്യ നിയന്ത്രണ മാധ്യമങ്ങളെക്കുറിച്ച് കൂടുതല്‍ വായിക്കൂ →
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.