ഇസ്രായേലിന്റെ കൈയ്യേറ്റവാസസ്ഥലങ്ങളില്‍ വില്‍പ്പന നിര്‍ത്തുകയാണെന്ന Ben & Jerryയുടെ തീരുമാനത്തിനെതിരെ ചൊവ്വാഴ്ച Unileverന്റെ തലവനായ Alan Jope നോട് ഫോണില്‍ പ്രധാനമന്ത്രി Naftali Bennett രൂക്ഷമായി പ്രതികരിച്ചു. ഐസ്ക്രീം കമ്പനിയുടെ ഉടമകള്‍ Unilever ആണ്. “തങ്ങളുടെ പൌരന്‍മാര്‍ക്കെതിരായ ബഹിഷ്കരണത്തെ ശക്തമായി നേരിടും,” എന്ന് Bennett പറഞ്ഞു. പടിഞ്ഞാറെക്കരയിലെ കൈയ്യേറ്റവാസസ്ഥലങ്ങളില്‍ ഐസ്ക്രീം ഇനി വില്‍ക്കില്ല എന്ന് വെര്‍മോണ്ട് ആസ്ഥാനമായ ഐസ്ക്രീം കമ്പനി തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. പക്ഷെ ബാക്കിയുള്ള ഇസ്രായേലിലെ സ്ഥലങ്ങളില്‍ വില്‍പ്പനക്ക് തടസമുണ്ടാകില്ല. Ben & Jerry ക്ക് എതിരെ നിയമ നടപടി എടുക്കാന്‍ ഇസ്രായേല്‍ വിരുദ്ധ ബഹിഷ്കരണത്തെ തടയുന്ന നിയമമുള്ള അമേരിക്കയിലെ സംസ്ഥാനങ്ങളിലെ 35 ഗവര്‍ണര്‍മാരോട് അമേരിക്കയിലെ ഇസ്രായേലിന്റെ അംബാസിഡര്‍ Gilad Erdan ആവശ്യപ്പെട്ടു.
— സ്രോതസ്സ് Jews For Justice For Palestinians | Jul 21, 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.