ഫേസ്‌ബുക്കിനെതിരെ ഫെഡറലും, സംസ്ഥാനങ്ങളും കൊടുത്ത, Instagram ഉം WhatsApp ഉം വില്‍ക്കാന്‍ നിര്‍ബന്ധിക്കുന്ന antitrust പരാതികള്‍, അവ “നിയമപരമായി പര്യാപ്തമല്ല” എന്ന കാരണത്താല്‍ തിങ്കളാഴ്ച അമേരിക്കയിലെ ഒരു ജഡ്ജി തള്ളിക്കളഞ്ഞു. ആ വിധി വന്നതിന് ശേഷം ഫേസ്‌ബുക്കിന്റെ ഓഹരി വില 4% വര്‍ദ്ധിച്ചു. ആ ഓഹരിവില ഫേസ്‌ബുക്കിനെ കമ്പോള മൂലധന വിലയില്‍ ആദ്യമായി ഒരുലക്ഷം കോടി ഡോളറിന് അപ്പുറത്തെത്തിച്ചു. വലിയ സാങ്കേതികവിദ്യ കമ്പനികളുടെ വലിയ കമ്പോള ശക്തി പീഡനങ്ങള്‍ക്കെതിരായ ഫെഡറലിന്റേയും സംസ്ഥാനങ്ങളുടേയും കേസുകള്‍ക്കെതിരായ വലിയ തിരിച്ചടിയാണ് ഈ വിധി. 2012 ഉം 2014 ഉം Instagram ന്റേയും WhatsApp ന്റേയും ഏറ്റെടുക്കലിന് അവര്‍ വളരെ കാലം കാത്തിരുന്നു എന്ന് പറഞ്ഞുകൊണ്ട് അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലെ കേസുകളും ആ ജഡ്ജി റദ്ദാക്കി. സംസ്ഥാനങ്ങളെ അവരുടെ പരാതി വീണ്ടും കൊടുക്കുന്നതിനേയും ആ ജഡ്ജി തടഞ്ഞു.
— സ്രോതസ്സ് reuters.com | Jun 29, 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.