2020 ലെ ഉദ്‌വമന തോതിനേക്കാള്‍ അന്തരീക്ഷത്തിലേക്ക് പുറത്തുവിടുന്ന ഓരോ 4,434 ടണ്‍ CO2 ഉം താപനില വര്‍ദ്ധിക്കുന്നത് വഴിയായി ലോകം മൊത്തം ഒരാള്‍ക്ക് അകാല മരണം ഉണ്ടാക്കും. ഈ അധിക CO2, 3.5 അമേരിക്കക്കാരുടെ ഇപ്പോഴത്തെ ജീവിതകാല ഉദ്‌വമനത്തിന് തുല്യമാണ്. കഴിഞ്ഞ വര്‍ഷത്തെ നിലയില്‍ നിന്ന് 40 ലക്ഷം ടണ്‍ അധികം ഉദ്‌വമനം നടത്തുന്നത് ഈ നൂറ്റാണ്ടിന്റെ അവസാനം ലോകം മൊത്തം 904 ജീവനെടുക്കും. അമേരിക്കയിലെ ശരാശരി കല്‍ക്കരി നിലയത്തില്‍ നിന്നുള്ള ഉദ്‌വമനമാണത്. ഫോസിലിന്ധനങ്ങള്‍ കത്തിക്കുന്നത് വഴി നേരിട്ടുണ്ടാകുന്ന വായൂ മലിനീകരണവും ആളുകളെ കൊല്ലുന്നുണ്ട്. Harvard University ആണ് ഈ പഠനം നടത്തിയത്. വായൂ മലിനീകരണം കൊണ്ട് ലോകം മൊത്തം ഒരു വര്‍ഷം 80 ലക്ഷം ആളുകള്‍ മരിക്കുന്നു എന്ന് അവര്‍ പറയുന്നു. അതേ സമയം വെറും 3.5 അമേരിക്കക്കാര്‍ അവരുടെ ജീവതസമയത്തിലുണ്ടാക്കുന്ന ഉദ്‌വമനം ഒരു മനുഷ്യനെ കൊല്ലാന്‍ തക്ക വലുതാണ്. അതിന് തുല്യ ഉദ്‌വമനം 25 ബ്രസീലുകാരും 146 നൈജീരിയക്കാരും നടത്തുന്നു.
കാര്‍ബണിന്റെ സാമൂഹിക, സാമ്പത്തിക വില എന്ന ആശയം സാമ്പത്തിക ശാസ്ത്രജ്ഞന്‍ William Nordhaus ആണ് ആദ്യമായി കൊണ്ടുവന്നത്. അതിന് ശേഷം അത് വ്യാപകമായി ഉപയോഗിക്കുന്ന അളവുകോലായി മാറി. ഒരു ടണ്‍ ഉദ്‌വമനം എത്രമാത്രം നാശമുണ്ടാക്കുന്ന എന്ന കണക്കുകൂട്ടലാണത്. അതിനോടൊപ്പം മാറുന്ന കാലാവസ്ഥയോട് ഒത്ത് ചേരാനായുള്ള ശേഷിയേയും അത് ഉള്‍പ്പെടുത്തുന്നുണ്ട്. Nordhaus ന്റെ DICE മാതൃക പ്രകാരം 2020 ലെ കാര്‍ബണിന്റെ സാമൂഹ്യ വില ഒരു ടണ്ണിന് $37 ഡോളറാണ്. എന്നാല്‍ Bressler ന്റെ കൂട്ടിച്ചേര്‍ക്കലായ മരണത്തിന്റെ വിലയും കൂട്ടിച്ചേര്‍ത്താല്‍ അത് ടണ്ണിന് $258 ഡോളര്‍ ആകും.
— സ്രോതസ്സ് theguardian.com | 29 Jul 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.