സമുദ്രത്തിലെ എല്ലാ ജീവികളുടേയും ജീവന്‍ ആശ്രയിച്ചിരിക്കുന്നത് സമുദ്രജലത്തില്‍ അലിഞ്ഞ് ചേര്‍ന്നിരിക്കുന്ന ഓക്സിഡന്റെ ലഭ്യതയുമായാണ്. എന്നിരുന്നാലും ധാരാളം ദശാബ്ദങ്ങളായി സമുദ്രത്തിന് നിരന്തരം ഓക്സിജന്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. കഴിഞ്ഞ 50 വര്‍ഷങ്ങളില്‍ ആഗോളമായ ഓക്സിജന്‍ നഷ്ടം മൊത്തം അളവിന്റെ 2% ല്‍ അധികം നഷ്ടമായിട്ടുണ്ട്. (പ്രാദേശികമായി ചിലപ്പോള്‍ അതിലുമധികം). ആഗോളതപനമാണ് ഇതിന്റെ പ്രധാന കാരണം. അതിനാല്‍ ഒക്സിജനുള്‍പ്പടെയുള്ള വാതകങ്ങളുടെ ലയിക്കാനുള്ള കഴിവ് കുറയുന്നു. സമുദ്ര ജലപ്രവാഹങ്ങളുടേയും ലംബമായ കലരലിന്റേയും വേഗത കുറക്കുകയും ചെയ്യുന്നു. CO2 ഉം ഭൌമോപരിതലത്തിന്റെ ചൂടാകലും പെട്ടെന്ന് നിര്‍ത്തിയാലും ഈ പ്രക്രിയ നൂറ്റാണ്ടുകളോളം നിലനില്‍ക്കും എന്ന് Nature Communications ല്‍ പ്രസിദ്ധപ്പെടുത്തിയ പഠനറിപ്പോര്‍ട്ട് കാണിക്കുന്നു.
പ്രധാനമായും ആഴത്തിലുള്ള പാളികളില്‍ ആണ് ഓക്സിജന്റെ ദീര്‍ഘകാലത്തെ കുറവ് ഉണ്ടാകുന്നത്. ഇത് സമുദ്ര ജീവികളില്‍ ആഘാതം ഉണ്ടാക്കുന്നു. ‘metabolic index’ എന്നുവിളിക്കുന്ന സൂചകം ഓക്സിജന്‍ ശ്വസിക്കുന്ന ജീവികളുടെ ഏറ്റവും കൂടിയ സാദ്ധ്യമായ പ്രവര്‍ത്തനത്തെ അളക്കുന്നതാണ്. അതിന് വ്യാപകമായ കുറവ് 25% ഉണ്ടായിട്ടുണ്ട്. പ്രത്യേകിച്ച് ആഴക്കടലില്‍ (2000 മീറ്ററിന് താഴെ). ഈ ആവാസവ്യവസ്ഥയിലെ വലിയ മാറ്റത്തിലേക്കാണ് അത് നയിക്കുന്നത്. വളരെ സ്ഥിരമാണെന്നായിരുന്നു മുമ്പ് അതിനെക്കുറിച്ച് കരുതിയിരുന്നത്. ഈ മാറ്റങ്ങള്‍ നമ്മുടെ ചരിത്രപരമായ CO2 ഉദ്‌വമനത്താല്‍ തുടങ്ങിയതാണ്. ഇപ്പോള്‍ അത് ആഴക്കടലിലേക്കും എത്തുന്നു.
സമുദ്രത്തിന്റെ ഉയര്‍ന്ന പാളികളില്‍ കാലാവസ്ഥാ പ്രവര്‍ത്തനത്തിന്റെ വേഗത്തിലുള്ള പ്രതികരണമാണ് മാതൃകകളില്‍ കാണിക്കുന്നത്. ഉദ്‌വമനം നാം നിര്‍ത്തിയാല്‍ ഉപരിതലത്തോട് ചേര്‍ന്നുള്ള ഓക്സിജന്‍ കുറവുള്ള ഭാഗങ്ങളുടെ ഇനിയുള്ള വ്യാപനം തടയാനാകും. ഒരു നല്ല കാലാവസ്ഥ നയം കൊണ്ടുവന്നാല്‍ വളര്‍ന്ന് വരുന്ന ഓക്സിജന്‍ കുറവിനാല്‍ സമ്മര്‍ദ്ദത്തിലാകുന്ന ഉപരിതലത്തിലത്തിനടുത്തുള്ള ജൈവ വ്യവസ്ഥയേയെങ്കിലും കുറഞ്ഞത് നമുക്ക് സഹായിക്കാനാകും.
— സ്രോതസ്സ് Helmholtz Centre for Ocean Research Kiel (GEOMAR) | Apr 16, 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.