ഏറ്റവും മുകളിലുള്ള 1% എല്ലാ വര്‍ഷവും $16300 കോടി ഡോളര്‍ നികുതി വെട്ടിപ്പ് നടത്തുന്നു

എല്ലാ വര്‍ഷവും അടക്കാതെ പോകുന്ന $16000 കോടി ഡോളറിലധികം നികുതിക്ക് ഏറ്റവും സമ്പന്നരായ 1% അമേരിക്കക്കാര്‍ ഉത്തരവാദികളാണ് എന്ന് ട്രഷറി ഡിപ്പാര്‍ട്ടുമെന്റ് പുറത്തിറക്കിയ റിപ്പോര്‍ട്ട് കണക്കാക്കുന്നു. എല്ലാ വര്‍ഷവും അമേരിക്കയിലെ ഏറ്റവും മുകളിലുള്ള വരുമാനക്കാര്‍ നിയമപരമായി അവര്‍ കൊടുക്കാനുള്ള $16300 കോടി ഡോളര്‍ നികുതി കൊടുക്കുന്നില്ല എന്ന് ട്രഷറിയുടെ വിശകലനത്തില്‍ കണ്ടെത്തി. അതിന് വിപരീതമായി ഏറ്റവും താഴെയുള്ള 10% വരുമാനക്കാര്‍ പ്രതിവര്‍ഷം $300 കോടി ഡോളറില്‍ താഴെ മാത്രം നികുതി അടച്ചിട്ടില്ല. പണക്കാര്‍ നിരന്തരം നടത്തുന്ന നികുതിവെട്ടിപ്പ് കാരണം $7 ലക്ഷം കോടി ഡോളറിന്റെ നികുതി വിടവാണ് ഉണ്ടായിരിക്കുന്നത്. ഈ റവന്യൂ നഷ്ടത്തിന്റെ വലിപ്പം ഞെട്ടിക്കുന്നതാണ്. അമേരിക്കയുടെ GDPയുടെ 3% ന് തുല്യമാണ് അത്. എല്ലെങ്കില്‍ ഏറ്റവും താഴെയുള്ള 90% നികുതിദായകര്‍ അടച്ച നികുതിക്ക് തുല്യമാണ് പണക്കാര്‍ വെട്ടിക്കുന്ന നികുതി.

— സ്രോതസ്സ് commondreams.org | Sep 9, 2021

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, after neritam. append wordpress. and then press enter key.

neridam

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )