വിഭാഗം 4 ല്‍ പെടുന്ന ഐഡ കൊടുംകാറ്റ് ഞായറാഴ്ച ലൂസിയാനയുടെ തീരത്ത് ആഞ്ഞടിച്ചു. എണ്ണ ശുദ്ധീകരണ ശാലകള്‍, സംഭരണ ടാങ്കുകള്‍, മെക്സിക്കോ ഉള്‍ക്കടലിലെ എണ്ണ പ്ലാറ്റ്ഫോം പോലുള്ള മറ്റ് infrastructure ഉള്‍പ്പടെയുള്ള സംസ്ഥാനത്തെ വ്യവസായങ്ങളുടെ മൂന്നില്‍ രണ്ടും നില്‍ക്കുന്ന പ്രദേശങ്ങള്‍ അതിന്റെ വഴിയിലാണ്. എണ്ണ ശുദ്ധീകരണ ശാലകളോടും, രാസ നിലയങ്ങളോടും മറ്റ് വ്യവസായ ശാലകളോടും ചോര്‍ച്ചകളും തുളുമ്പലുകളും സ്വയം റിപ്പോര്‍ട്ട് ചെയ്യാന്‍ ലൂസിയാനയിലെ പരിസ്ഥിതി ഗുണമേന്മ വകുപ്പ് ആവശ്യപ്പെട്ടു.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.