കാലിഫോര്‍ണിയയിലെ Long Beach വെച്ച് നടന്ന ACT Expo യില്‍ വെച്ച് BYD രണ്ട് അതിശക്ത വൈദ്യുതി ട്രക്കുകള്‍ പുറത്തിറക്കി. Gen3 8TT ഉം 6F ഉം. ഇവക്ക് Electronic Parking Brake സംവിധാനം ഉണ്ട്. താക്കോലില്ലാത്ത പ്രവര്‍ത്തനം ഇത് നല്‍കുന്നു. 185kW CCS1 വരെയുള്ള ചാര്‍ജ്ജിങ് സംവിധാനമാണിതിന്. ഒരു പ്രാവശ്യം ചാര്‍ജ്ജ് ചെയ്താല്‍ 320 കിലോമീറ്റര്‍ മൈലേജ് തരും ഇവ. Tandem Axle ആണ് Gen 3 8TT ഉപയോഗിക്കുന്നത്. 2,400 N·m ടോര്‍ഖോടെ 360 kW (483 hp) ശക്തിയുണ്ടിതിന്. ബാറ്ററിക്ക് 422 kWh ശേഷിയാണുള്ളത്. 6Fക്ക് 1,800 N·m ടോര്‍ഖോടുകൂടിയ 250 kW (335 hp) ശക്തിയുണ്ട്. ബാറ്ററിക്ക് 281 kWh ഉം. വൈദ്യുതി ട്രക്കുകളില്‍ BYD ആണ് മുന്നിലുള്ളത്. 8,000 ല്‍ അധികം ട്രക്കുകള്‍ അവര്‍ ഇതിനകം മൊത്തത്തില്‍ ലോകത്ത് വിതരണം ചെയ്തിട്ടുണ്ട്. അതില്‍ 200 എണ്ണം അമേരിക്കയിലാണ്.
— സ്രോതസ്സ് greencarcongress.com | 04 Sep 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.