എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസിയും ബി.ജെ.പിയും ഒരു ടീമാണെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്. കര്‍ഷകര്‍ ഇരുവരുടേയും നീക്കങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അസദുദ്ദീന്‍ ഉവൈസി ബി.ജെ.പിയുടെ ‘അമ്മാവനാ’ണെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുടെ അനുഗ്രഹാശിസ്സുകളുമായാണ് നിരവധി എ.ഐ.എം.ഐ.എം നേതാക്കള്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘അവര്‍ ഒരു ടീമാണ്. ഉവൈസി വേണമെങ്കില്‍ ബി.ജെ.പിയ്ക്കാരെ കുറ്റം പറയും. പക്ഷെ ഒരു കേസ് പോലും ഫയല്‍ ചെയ്യില്ല,’ ടികായത് പറഞ്ഞു.
ബി.ജെ.പിയ്ക്ക് അവരുടെ (എ.ഐ.എം.ഐ.എം) സഹായം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉവൈസിയ്ക്ക് രണ്ട് മുഖമുണ്ട്. കര്‍ഷകര്‍ക്ക് അവരുടെ തന്ത്രങ്ങള്‍ മനസിലാകുന്നുണ്ടെന്നും ടികായത് പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്ത് അവര്‍ ഗൂഢാലോചന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക നിയമം പിന്‍വലിക്കും വരെ സമരം തുടരുമെന്നും യാതൊരു വിട്ടുവീഴ്ചയ്ക്കും ഒരുക്കമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
— സ്രോതസ്സ് doolnews.com | 15 Sep 2021
[we dont have any connection. see the below news. oh everybody believed!]
ഉവൈസിയുടെ ഔദ്യോഗിക വസതിക്ക് നേരെ ആക്രമണം; ഹിന്ദു സേനാ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
ഹൈദരാബാദ് എം.പി അസദുദ്ദീന്‍ ഉവൈസിയുടെ ഔദ്യോഗിക വസതി ആക്രമിച്ച ഹിന്ദു സേനയിലെ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ദല്‍ഹി അശോക റോഡിലുള്ള ഉവൈസിയുടെ വസതിക്കാണ് ഇവര്‍ കേടുപാടുവരുത്തിയത്. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. സംഭവത്തില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ദീപക് യാദവ് പറഞ്ഞു. സംഘമായെത്തിയായിരുന്നു ഹിന്ദു സേനയുടെ ആക്രമണം.
— സ്രോതസ്സ് doolnews.com | 21 Sep 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.
#farmersprotest