കഴിഞ്ഞ ഓഗസ്റ്റ് വരെ ബ്രിട്ടീഷ് സൈന്യത്തിലെ ഒരു lance corporal ആയിരുന്നു Ahmed Al-Babati. അദ്ദേഹം ലണ്ടനില്‍ വെച്ച് അക്രമത്തില്‍ ബ്രിട്ടണിന്റെ പങ്കിന് എതിരെ നടന്ന ഒരു പൊതു പ്രതിഷേധ സമരത്തില്‍ പങ്കെടുത്തു. യെമനില്‍ ജനിക്കുകയും വടക്കെ ഇംഗ്ലണ്ടിലെ വ്യവസായിക നഗരമായ Sheffield വളരുകയും ചെയ്ത Al-Babati തനിക്ക് ലോകം മൊത്തം യാത്രചെയ്യാനാകും എന്ന് കരുതിയാണ് സൈന്യത്തില്‍ ചേര്‍ന്നത്. മുസ്ലീം അനുകൂലമാണ് സൈന്യം എന്നും അദ്ദേഹം കരുതി. എന്നാല്‍ Tommy Robinson, Nigel Farage പോലുള്ള വലത് തീവൃവാദികളെ പിന്‍തുണക്കുന്ന ഫാസിസ്റ്റുകളാണ് അത് നിറയെ എന്ന് അദ്ദേഹത്തിന് പെട്ടെന്ന് തന്നെ മനസിലാക്കാനായി. യെമനിലെ സംഘര്‍ഷത്തില്‍ ബ്രിട്ടണിന് വലിയ പങ്കുണ്ട്. രാജ്യത്തെ ആക്രമിക്കുന്ന സൌദി സൈന്യത്തെ സഹായിക്കാനായി ബ്രിട്ടണിലെ കരാര്‍ കമ്പനികള്‍ വഴി 7,000 ജോലിക്കാരെ അവിടെ നിയോഗിച്ചിട്ടുണ്ട്. സൌദി അറേബ്യ ബ്രിട്ടണിന്റെ പ്രധാന ആയുധ ഉപഭോക്താവാണ്. അവരാണ് ബ്രിട്ടണിന്റെ അന്തര്‍ദേശീയ ആയുധ വ്യാപാരത്തിന്റെ 49% ഉം വാങ്ങുന്നത് എന്ന് Stockholm International Peace Research Institute പറയുന്നു.
— സ്രോതസ്സ് mintpressnews.com | Sep 13, 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.