ആഗോള ആഹാര ഉത്പാദനം ആണ് മൂന്നിലൊന്ന് ഹരിതഗൃഹവാതക ഉദ്വമനവും നടത്തുന്നത്. അതില്‍ സസ്യാഹാരത്തേക്കാള്‍ ഭൂമിയെ ചൂടാക്കുന്ന കാര്‍ബണ്‍ മലിനീകണം ഇരട്ടി ഉണ്ടാക്കുന്നത് ഇറച്ചിയും പാലും ആണ്. Nature Food ല്‍ പ്രസിദ്ധപ്പെടുത്തിയ പ്രബന്ധം അനുസരിച്ച് ആഗോള ഹരിതഗൃഹവാതക ഉദ്വമനത്തിന്റെ 35% ഉണ്ടാക്കുന്നത് ആഗോള ആഹാര ഉത്പാദനം ആണ്. അതിന്റെ 57% വരുന്നത് മൃഗങ്ങളെ അടിസ്ഥാനമായുള്ള ആഹാരത്തില്‍ നിന്നാണ്. കാലിത്തീറ്റ ഉള്‍പ്പടെ. ആഹാരത്തിന് വേണ്ടിയുള്ള ഹരിതഗൃഹവാതക ഉദ്വമനത്തിന്റെ 25% വരുന്നത് ബീഫ് ഉത്പാദനത്തില്‍ നിന്നാണ്. അതിന് പിന്നാലെ പശുവിന്റെ പാല്, പന്നി, കോഴി എന്നിവ വരുന്നു. സസ്യ അടിസ്ഥാന ആഹാരത്തില്‍ നെല്ലുത്പാദനത്തില്‍ നിന്ന് ആഹാരത്തിന് വേണ്ടിയുള്ള ഹരിതഗൃഹവാതക ഉദ്വമനത്തിന്റെ 12% വരുന്നു.
— സ്രോതസ്സ് commondreams.org | Sep 13, 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.