2020 ല്‍ പരിസ്ഥിതിവാദികള്‍ക്കെതിരെ 227 മാരകമായ ആക്രമണം ഉണ്ടായി. ജൈവവൈവിദ്ധ്യത്തിനും, കാലാവസ്ഥക്കും മര്‍മ്മപ്രധാനമായ സ്വന്തം വീട്, ഭൂമി, ജീവിതവൃത്തി, ജൈവവ്യവസ്ഥ എന്നിവയെ സംരക്ഷിക്കുന്നവര്‍ക്ക് ഏറ്റവും അപകടകരമായ വര്‍ഷമായിരുന്നു അത്. ഭീഷണിപ്പെടുത്തല്‍, രഹസ്യാന്വേഷണം, ലൈംഗിക ആക്രമണം, കുറ്റവാളിയാക്കല്‍ തുടങ്ങിയവയുടെ ചുറ്റുപാടിലാണ് ഈ മാരകമായ ആക്രമണങ്ങള്‍ ഉണ്ടാകുന്നത്. ഈ കണക്കുകള്‍ തീര്‍ച്ചയായും വളരെ താഴ്ത്തിപ്പറയലാണ്. ധാരാളം ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാതെ പോകുന്നു. രണ്ടാം വര്‍ഷവും തുടര്‍ച്ചയായി കൊളംബിയയിലാണ് ഏറ്റവും കൂടുതല്‍ കൊലപാതകങ്ങള്‍ 2020 ലും നടന്നത്. അവിടെ 65 ഭൂമി, പരിസ്ഥിതി സംരക്ഷകര്‍ കൊല്ലപ്പെട്ടു.
— സ്രോതസ്സ് globalwitness.org | Sep. 13, 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.