ഫേസ്ബുക്ക് അവരുടെ പ്ലാറ്റ്ഫോമില്‍ തെറ്റാണെന്ന് തെളിയിച്ച കാലാവസ്ഥ കള്ളങ്ങള്‍ തുടര്‍ന്നും പ്രചരിപ്പിക്കുന്നതിന് അവസരമൊരുക്കുന്നു എന്ന് Friends of the Earth നടത്തിയ പുതിയ വിശകലനത്തില്‍ കണ്ടെത്തി. എന്നാല്‍ കള്ളങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുമെന്ന് പൊതുവായി പ്രതിജ്ഞയെടുത്തതാണ് ഈ സാങ്കേതികവിദ്യാ വമ്പന്‍. ഫേസ്ബുക്കിന്റെ പരാജയത്തിന്റെ വ്യാപ്തി മനസിലാക്കാനായി ഫെബ്രുവരിയിലെ കൊടുംകാറ്റിന് ശേഷം ടെക്സാസില്‍ വ്യാപകമായി വൈദ്യുതി പോയതിനെക്കുറിച്ചുള്ള പോസ്റ്റുകളുടെ ഒരു case study Friends of the Earth നടത്തി. പവനോര്ജ്ജത്തെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ കൊടുത്ത ഉയര്‍ന്ന തോതില്‍ പ്രചരിക്കുന്ന വെറും 0.9% ഇടപെടലുകള്‍ക്ക് മാത്രമാണ് ഫേസ്ബുക്ക് സത്യാന്വേഷണ മുദ്ര വെച്ചത്. കള്ളം പറയുന്ന പോസ്റ്റുകളില്‍ ടെക്സാസില്‍ വൈദ്യുതിക്കായി കൂടുതലും ഫോസിലിന്ധനങ്ങളെ ആശ്രയിച്ചിട്ടും വൈദ്യുതി പോയതിന്റെ കുറ്റം പവനോര്‍ജ്ജത്തിന്റെ പേരിലാക്കുന്നതായിരുന്നു ആ പോസ്റ്റുകള്‍. ആ അവകാശവാദം വേഗം തന്നെ റിപ്പബ്ലിക്കന്മാരും വലതുപക്ഷ മാധ്യമങ്ങളും ഏറ്റുപിടിച്ചു. ഫേസ്ബുക്ക് താളുകളെ ഉപയോഗിച്ചാണ് അവര്‍ ആ കള്ളം പ്രചരിപ്പിച്ചത്.
— സ്രോതസ്സ് commondreams.org | Sep 16, 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.