ആധാറിനെ വോട്ടര്‍ ഐഡിയുമായി ബന്ധിപ്പിക്കുന്നതിനെ 23 സംഘടനകളും 500 പ്രമുഖ വ്യക്തികളും വിമര്‍ശിച്ചു. അത് മോശം വിചാരവും, അയുക്തിപരവും അനാവശ്യവുമായ നീക്കമെന്ന് അവര്‍ വിശേഷിപ്പിച്ചു. അത് അടിസ്ഥാനപരമായി ഇന്‍ഡ്യയുടെ തെരഞ്ഞെടുപ്പ് ജനാധിപത്യ വ്യവസ്ഥക്ക് ദോഷം ചെയ്യുമെന്നും അവര്‍ പറയുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ അവകാശപ്പെടുന്ന വോട്ടര്‍ പട്ടിക വൃത്തിയാക്കുന്നതിനുപരി വ്യാപകമായി അവകാശങ്ങള്‍ നിഷേധിക്കപ്പെടുകയും വോട്ടര്‍ തട്ടിപ്പ് വര്‍ദ്ധിക്കുകയും ആകും ഈ നീക്കം സൃഷ്ടിക്കുക. ഈ അപകടകരമായ നിര്‍ദ്ദേശം പിന്‍വലിക്കണമെന്ന് അവര്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.
പ്രസ്ഥാവനയില്‍ ഒപ്പുവെച്ചവരില്‍ Association for Democratic Reforms പോലുള്ള തെരഞ്ഞെടുപ്പ് പരിഷ്കരണ സംഘങ്ങളും , Peoples’ Union of Civil Liberties, MKSS, Adivasi Women’s Network, Chetna Andolan, NAPM Jharkhand പോലുള്ള പൌരാവകാശ സംഘങ്ങളും, Rethink Aadhaar, Article 21 Trust, Internet Freedom Foundation, Bachao Project, Free Software Movement of India പോലുള്ള ഡിജിറ്റല്‍ അവകാശ സംഘങ്ങളും ഉണ്ട്. ഒപ്പുവെച്ച വ്യക്തികള്‍ മുമ്പത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍, സാമൂഹ്യപ്രവര്‍ത്തകര്‍, ഗവേഷകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്നു.
— സ്രോതസ്സ് thewire.in | 26/Sep/2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.