പകുതിയിലധികം പോലീസ് കൊലപാതകങ്ങളും അമേരിക്കയിലെ ഔദ്യോഗിക സര്‍ക്കാര്‍ രേഖകളില്‍ വരുന്നില്ല എന്നും കറുത്തവരാണ് ഈ മാരകമായ പോലീസ് അതിക്രമത്തിന് കൂടുതലും ഇരയാകുന്നത് എന്നും കഴിഞ്ഞ ദിവസം പ്രസിദ്ധപ്പെടുത്തിയ പഠനത്തില്‍ പറയുന്നു. 1980 – 2018 കാലത്ത് നടന്ന 55% മരണങ്ങളും സര്‍ക്കാരിന്റെ പ്രധാന സ്ഥിതിവിവരക്കണക്ക് റിപ്പോര്‍ട്ടുകളില്‍ തെറ്റായി രേഖപ്പെടുത്തുകയോ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുകയോ ചെയ്തിരിക്കുന്നു. ലോകത്തിലെ ഏറ്റവും പഴയതും ഏറ്റവും അംഗീകരവുമുള്ള ജേണലുകളിലൊന്നായ Lancet ജേണലിലാണ് ഈ റിപ്പോര്‍ട്ട് വന്നത്. ഈ കാലത്ത് ഹിസ്പാനിക് അല്ലാത്ത വെള്ളക്കാരെ അപേക്ഷിച്ച് 3.5 മടങ്ങ് ഹിസ്പാനിക് അല്ലാത്ത കറുത്ത അമേരിക്കക്കാര്‍ പോലീസ് അക്രമത്താല്‍ കൊല്ലപ്പെട്ടു. സര്‍ക്കാര്‍ രേഖകളില്‍ അതില്‍ 60% ഉം തെറ്റായ വിഭാഗത്തിലാണ് രേഖപ്പെടുത്തിയത്. അതായത് അവര്‍ പോലീസിന്റെ അക്രമത്താല്‍ അല്ല കൊല്ലപ്പെട്ടതെന്ന്.
— സ്രോതസ്സ് usatoday.com | Sep 30, 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.