അമേരിക്കയുടെ ഡ്രോണ്‍ യുദ്ധ പരിപാടികളുടെ വിവരങ്ങള്‍ 2014 ല്‍ Intercept എന്ന മാധ്യമത്തിന് കൊടുത്ത മുമ്പത്തെ സൈനിക രഹസ്യാന്വേഷണ വിശകലക്കാരനും whistleblower ഉം ആയ Daniel Hale നെ Espionage Act ന്റെ ലംഘനത്തിന്റെ പേരില്‍ 45 മാസത്തെ ജയില്‍ ശിക്ഷക്ക് വിധിച്ചു. ഈ 33 വയസുകാരന്റെ വെളിപ്പെടുത്തലുകള്‍ സൈന്യത്തിന്റെ മാരകമായ ഡ്രോണ്‍ ഉപയോഗത്തോടുള്ള അദ്ദേഹത്തിന്റെ “ധീരവും and principled” ആയ എതിര്‍പ്പിന് അതീതമാണെന്ന് Hale ന്റെ വെളിപ്പെടുത്തലിന്റെ പ്രാധാന്യത്തെ സമ്മതിച്ചുകൊണ്ട് US District Judge Liam O’Grady പറഞ്ഞു.
ചൊവ്വാഴ്ചയിലെ വിധിക്ക് മുമ്പ് കോടതിയോടുള്ള അദ്ദേഹത്തിന്റെ പ്രസ്ഥാവനയില്‍ Hale പറഞ്ഞു, “ചിലപ്പോള്‍ ഡ്രോണ്‍ യുദ്ധത്തില്‍ കൊല്ലപ്പെടുന്ന 10 പേരില്‍ 9 പേരും നിരപരാധികളായിരിക്കും. നിങ്ങള്‍ക്ക് നിങ്ങളുടെ മനഃസ്സാക്ഷിയെ കൊന്നിട്ട് വേണം ഈ ജോലി ചെയ്യാന്‍”.
Hale നെ ശിക്ഷിക്കുന്നത് വഴി ഒബാമയോടും ട്രമ്പിനോടും കൂട്ടുചേര്‍ന്നിരിക്കുകയാണ് ബൈഡന്‍ സര്‍ക്കാര്‍. 2010 ന് ശേഷം പത്ത് പേരെയാണ് മാധ്യമങ്ങള്‍ക്ക് വിവിരങ്ങള്‍ കൊടുത്തു എന്ന പേരില്‍ ശിക്ഷിച്ചത്.
— സ്രോതസ്സ് wsws.org | 27 Jul 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.