സമ്മതം വാങ്ങാതെ 1951 ല്‍ Johns Hopkins University Hospital ആഫ്രിക്കന്‍ അമേരിക്കന്‍ ക്യാന്‍സര്‍ രോഗിയായിരുന്ന Henrietta Lacks ന്റെ കോശങ്ങള്‍ എടുത്തു. നഷ്‌ടപരിഹാരവും അവരുടെ കോശങ്ങളുടെ ബൌദ്ധിക സ്വത്തവകാശവും വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇപ്പോള്‍ അവരുടെ കുടുംബം മരുന്ന് കമ്പനി Thermo Fisher Scientific ന് എതിരെ കേസ് കൊടുത്തിരിക്കുന്നു.
വിവേചനമുണ്ടായിരുന്ന ബാള്‍ട്ടിമോറിലെ കറുത്ത അമ്മയായിരുന്നു Henrietta Lacks. അവര്‍ക്ക് metastatic cervical ക്യാന്‍സര്‍ വന്നു. അവരുടെ ഗര്‍ഭപാത്രത്തില്‍ നിന്ന് ഡോക്റ്റര്‍മാര്‍ കോശജാലത്തിന്റെ ഭാഗം അവരറിയാതെ എടുത്തു. അത് വളരെ ഉത്പാദനപരമായ കോശ lines ആയി മാറി. ആധുനിക വൈദ്യത്തിന്റെ മൂലക്കല്ലായ groundbreaking ഗവേഷണങ്ങളിലേക്ക് അത് നയിച്ചു. ക്യാന്‍സര്‍ ചികില്‍സ മുതല്‍ HIV/AIDS ചികില്‍സയും ആദ്യത്തെ പോളിയോ വാക്സിനും, എന്തിന് കോവിഡ്-19വാക്സിന്‍ വരെയും കണ്ടുപിടിച്ച് ധാരാളം രോഗങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ശാസ്ത്രജ്ഞരെ സഹായിച്ചതും ഒക്കെ അതില്‍ നിന്നാണ്. അവരുടെ കോശങ്ങളെ “HeLa” കോശങ്ങള്‍ എന്നാണ് വിളിക്കുന്നത്. Henrietta Lacks എന്ന പേരിന്റെ ആദ്യ രണ്ട് അക്ഷരങ്ങളാണത്. എന്നാല്‍ അവരുടെ കുടുംബത്തിന് അതിനെക്കുറിച്ച് ഒരു വിവരവും ഇല്ലായിരുന്നു. അവരുടെ മരണം കഴിഞ്ഞ് 20 വര്‍ഷത്തിന് ശേഷമാണ് അത് പുറത്ത് അറിഞ്ഞത്.
— സ്രോതസ്സ് democracynow.org | Oct 08, 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.