ഇന്‍ഡ്യ-നേപ്പാള്‍ അതിര്‍ത്തിക്കടുത്തുള്ള Lakhimpur Kheri ജില്ലയിലെ Banbirpur എന്ന ഒരു ചെറിയ ഗ്രാമം ഞായറാഴ്ചവരെ സമാധാനപരമായിരുന്നു. എന്നാല്‍ വൈകുന്നേരം രക്തപ്പുഴയാണ് ഗ്രാമം കണ്ടത്. BJP മന്ത്രി Ajay Mishra Teni യുടെ മകന്റെ ഉള്‍പ്പടെയുള്ള മൂന്ന് SUVകള്‍ സമരം നടത്തുന്ന കര്‍ഷകരുടെ ഇടയിലേക്ക് ഇടിച്ച് കയറ്റി നാല് കര്‍ഷകരും, ഒരു മാധ്യമപ്രവര്‍ത്തകനും ഉള്‍പ്പടെ കുറഞ്ഞത് 8 പേര്‍ കൊല്ലപ്പെടുകയും 13 ല്‍ അധികം പേര്‍ക്ക് ഗൌരവകരമായി പരിക്കേല്‍ക്കുകയും ചെയ്തു. പ്രതിഷേധ സ്ഥലത്ത് നിന്ന് കര്‍ഷകര്‍ പിരിഞ്ഞ് പോകുന്ന സമയത്താണ് Mishraയുടെ വാഹനവ്യൂഹം അവരുടെ ഇടയിലേക്ക് ഇടിച്ച് കയറിയത്. തന്റെ വാഹനം മറിഞ്ഞതിന് ശേഷം മന്ത്രിയുടെ മകന്‍ Ashish രക്ഷപെടാന്‍ ശ്രമിച്ചു. അയാളെ പിടിക്കാന്‍ ശ്രമിച്ച കര്‍ഷകനെ അയാള്‍ വെടിവെച്ച് കൊന്നു. കര്‍ഷകരെ അകറ്റി നിര്‍ത്താനായി അയാള്‍ ആകാശത്തേക്ക് പല പ്രാവശ്യം വെടിവെച്ചു. പോലീസ് അയാളെ രക്ഷപെടുത്തി.
— സ്രോതസ്സ് newsclick.in | 05 Oct 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.
#farmersprotest