എണ്ണ ഖനനം ചെയ്യുന്നത് ആഗോളതപനത്തിന് സഹായിക്കും എന്ന് 1971 മുതല്‍ക്കേ ഫ്രാന്‍സിലെ എണ്ണക്കമ്പനിയായ Total ന് അറിയാമായിരുന്നു. എന്നാല്‍ 1988 വരെ അതിനെക്കുറിച്ച് നിശബ്ദരാരിയുന്നു എന്ന് പുതിയ പഠനം കണ്ടെത്തി. പഠനത്തിന്റെ റിപ്പോര്‍ട്ട് Global Environmental Change എന്ന ജേണലില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. “തങ്ങളുടെ ഉല്‍പ്പന്നങ്ങളില്‍ നിന്ന് ദുരന്തമായ ആഗോളതപനത്തിന് സംഭാവ്യതയുണ്ട് എന്ന് ഉദ്യോഗസ്ഥര്‍ക്ക് മുന്നറീപ്പ് 1971 ല്‍ കിട്ടിയിരുന്നു” കമ്പനിയുടെ ആഭ്യന്തര രേഖകളും മുമ്പത്തെ ഉദ്യോഗസ്ഥരുമായുള്ള അഭിമുഖങ്ങളുടേയും അടിസ്ഥാനത്തില്‍ നടത്തിയ പഠനം കണ്ടെത്തി. TotalEnergies എന്ന് പേര് മാറ്റപ്പെട്ട Total ന് കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് 1980കളോടെ പൂര്‍ണ്ണമായ അറിവുണ്ടായിരുന്നു. 1980കളുടെ അവസാനമായപ്പോള്‍ അവര്‍ ആഗോളതപനത്തിന്റെ ശാസ്ത്രീയ അടിസ്ഥാനത്തെക്കുറിച്ച് സംശയങ്ങള്‍ പ്രചരിപ്പിക്കാന്‍ തുടങ്ങി. 1990കളില്‍ കമ്പനി കാലാവസ്ഥ ശാസ്ത്രത്തെ തുറന്ന് സമ്മതിച്ചു. എന്നാല്‍ നയയങ്ങളെ വൈകിപ്പിക്കുകയോ ഫോസിലിന്ധന നിയന്ത്രണത്തിലുള്ളതോ ആയി മാറ്റി. ഈ ഗവേഷണത്താല്‍ #Totalknew എന്ന ഹാഷ് ടാഗ് പ്രചാരത്തിലായി. കഴിഞ്ഞ വര്‍ഷങ്ങളില്‍ ExxonMobilനെക്കുറിച്ചും Shellനെക്കുറിച്ചും കുറിച്ചും സമാനമായ വെളിപ്പെടുത്തല്‍ വന്നതിന് ശേഷം ഹാഷ് ടാഗ് വന്നിരുന്നു. 1980കള്‍ മുതല്‍ക്കേ ഈ കമ്പനികള്‍ക്കും അവരുടെ ഉദ്‌വമനത്തിന്റെ കാലാവസ്ഥയിലെ ആഘാതത്തെക്കുറിച്ച് വ്യക്തമായ ബോധ്യമുണ്ടായിരുന്നു.
— സ്രോതസ്സ് desmog.com | Oct 20, 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.