എങ്ങനെയാണ് സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോം പ്രവര്‍ത്തിക്കുന്നത് എന്നതിനെക്കുറിച്ച് പുതിയ ഒരു കൂട്ടം ആരോപണങ്ങളുമായി രണ്ടാമത്തെ ഫേസ്‌ബുക്ക് whistleblower മുന്നോട്ട് വന്നിരിക്കുകയാണ്. ഫേസ്‌ബുക്കിന്റെ മുമ്പത്തെ integrity team അംഗമാണ് ആ വ്യക്തി എന്ന് Washington Post റിപ്പോര്‍ട്ട് ചെയ്തു. അവരുടെ പ്ലാറ്റ്ഫോമിലെ വിദ്വേഷ പ്രസംഗം, വ്യാജവാര്‍ത്ത എന്നിവയേക്കാള്‍ ലാഭത്തിനാണ് കമ്പനി പ്രാധാന്യം കൊടുത്തത് എന്ന് അതില്‍ പറയുന്നു. ഫേസ്‌ബുക്കിന്റെ പൊതു പ്രസ്ഥാവനകളും ആഭ്യന്തര തീരുമാനമെടുക്കലും തമ്മില്‍ വ്യത്യാസം ഉണ്ടെന്ന് ആ വ്യക്തി ആരോപിക്കുന്നു. ആളുകളെ ബന്ധിപ്പിക്കാനുള്ള വികസ്വര രാജ്യങ്ങളിലേക്കുള്ള Internet.org എന്ന പ്രൊജക്റ്റിന്റെ ആന്തരികമായ ലക്ഷ്യം, തകര്‍ക്കാനാകാത്ത വ്യാപനവും വാര്‍ത്തകളുടെ ഏക സ്രോതസ് ഫേസ്‌ബുക്കിന് മാത്രം ആകണം എന്നതായിരുന്നു. അങ്ങനെ ചൂഷണം ചെയ്യപ്പെടാതെ കിടന്ന കമ്പോളങ്ങളില്‍ നിന്ന് ഡാറ്റ കൊയ്തെടുക്കാന്‍ അവര്‍ ഉദ്ദേശിച്ചു.
— സ്രോതസ്സ് theverge.com | Oct 22, 2021
സാമൂഹ്യ നിയന്ത്രണ മാധ്യമങ്ങളെക്കുറിച്ച് കൂടുതല്‍ വായിക്കൂ →
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.