അമേരിക്ക ഉള്‍പ്പടെയുള്ള അതി സമ്പന്ന രാജ്യങ്ങള്‍ (HICs) അധികമുള്ള വാക്സിന്‍ പൂഴ്ത്തിവെക്കുന്നതിനാല്‍ ദശലക്ഷക്കണക്കിന് ആളുകള്‍ കോവിഡ്-19 കാരണം മരിക്കുന്ന സ്ഥിതിയിലാണ് എന്ന് Doctors Without Borders/Médecins Sans Frontières (MSF) പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. മൂന്നാം-dose boosters കൊടുക്കുന്നത് കൂടി പരിഗണിച്ചാലും അതിസമ്പന്ന രാജ്യങ്ങള്‍ ഏകദേശം 87 കോടി വാക്സിന്‍ പൂഴ്തിവെച്ചിരിക്കുകയാണ്. അമേരിക്കയില്‍ മാത്രം 50 കോടി വാക്സിന്‍ പൂഴ്ത്തിവെച്ചിരിക്കുന്നു. അത് വേഗം ദരിദ്ര-മദ്ധ്യ വരുമാന രാജ്യങ്ങളില്‍ വിതരണം ചെയ്താല്‍ 2022 പകുതിയോടെ അവിടെയുള്ള ഏകദേശം പത്ത് ലക്ഷം ജീവനെ രക്ഷിക്കാനാകും. HICലെ 60% ആളുകള്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്സിനെങ്കിലും കിട്ടിയിട്ടുണ്ട്. അതേ സമയം താഴ്ന്ന വരുമാന രാജ്യങ്ങളില്‍ (LICs) അത് 3% ല്‍ താഴെയാണ്. താഴ്ന്ന-മദ്ധ്യ വരുമാന രാജ്യങ്ങളിലേക്ക് ഉടന്‍ തന്നെ വാക്സിന്‍ വിതരണം ചെയ്യാനുള്ള നടപടികള്‍ സര്‍ക്കാരുകളെടുക്കണമെന്ന് ആരോഗ്യ മനുഷ്യാവകാശ സംഘടന ആവശ്യപ്പെടുന്നു.
— സ്രോതസ്സ് doctorswithoutborders.org | Oct 11, 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.