ലണ്ടനിലെ സിനഗോഗില്‍ വെച്ച് ബ്രിട്ടണിലെ ഇസ്രായേല്‍ അംബാസിഡര്‍ Tzipi Hotovely ന്റെ ആദ്യ വര്‍ഷം പൂര്‍ത്തിയാക്കിയത് ആഘോഷിക്കാനായി നടത്തിയ Zionist Federation ന്റെ പരിപാടിയില്‍ നിന്ന് ബ്രിട്ടീഷ് യഹൂദന്മാരായ സാമൂഹ്യ പ്രവര്‍ത്തകര്‍ ഇറങ്ങിപ്പോന്നു. Na’amod: British Jews Against Occupation ന്റെ പ്രവര്‍ത്തകരായ അവര്‍ ആ പരിപാടി താല്‍ക്കാലികമായി തടസപ്പെടുത്തുകയും ചെയ്തു. “Racism isn’t kosher”, “No hechsher [kosher stamp] for Hotovely” തുടങ്ങിയ ബാനറുകള്‍ അവര്‍ ഉയര്‍ത്തി. “Hotovely ന്റെ വൃത്തികെട്ട വീക്ഷണങ്ങള്‍ക്കും പ്രവര്‍ത്തികള്‍ക്കും നമ്മുടെ സമൂഹത്തില്‍ ഒരു സ്ഥാനവും ഇല്ല,” എന്ന് ഇറങ്ങിയപ്പോയ ഒരു സാമൂഹ്യ പ്രവര്ത്തകന് പറഞ്ഞു. “അത് നമ്മുടെ മൂല്യങ്ങള്‍ക്ക്, പ്രത്യേകിച്ച് യഹൂദ പുസ്തകങ്ങളുടെ ഹൃദയമായ സ്നേഹവും നീതിയും ഉള്ളവരില്‍… ഇസ്രായേലിലേയും പാലസ്തീനിലേയും എല്ലാവരുടേയും സ്വാതന്ത്ര്യം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ വര്‍ഗ്ഗീയവാദികള്‍ക്ക് വേദി കൊടുക്കുന്നത് നാം നിര്‍ത്തലാക്കണം.”
— സ്രോതസ്സ് 972mag.com | Oct 22, 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.