പടിഞ്ഞാറെ കരയിലെ നാല് കൈയ്യേറ്റ ഫാമുകള്‍ പാലസ്തീന്‍കാരുടെ 10000 ഏക്കര്‍ സ്ഥലം കൈയ്യേറി. വ്യവസ്ഥാപിതമായ അക്രമവും ഭീതിയും ഉപയോഗിച്ച് കൈയ്യേറ്റക്കാര്‍ സൈന്യത്തിന്റെ സഹായത്തോടെ പാലസ്തീന്‍കാര്‍ക്ക് 5000 ഏക്കര്‍ സ്ഥലത്ത് പ്രവേശിക്കുന്നത് തടയുന്നു. പാലസ്തീന്‍കാര്‍ കൃഷി ചെയ്യുകയും കാലിമേയിക്കുകയും ചെയ്തിരുന്ന സ്ഥലമായിരുന്നു അത്.
2016 ല്‍ സ്ഥാപിതമായ Uri’s Farm ആണ് വടക്കന്‍ ജോര്‍ദാന്‍ താഴ്വരയിലെ Umm Zuqa യിലെ 3500 ഏക്കര്‍ സ്ഥലത്തിന്റെ രേഖകള്‍ കൈവശം വെച്ചിരിക്കുന്നത്. അവര്‍ പാലസ്തീന് സമൂഹം പ്രവേശിക്കുന്നത് തടയുന്നു. Halamish കൈയ്യേറ്റിടത്തില് നിന്നുള്ള മൂന്ന് വര്‍ഷം മുമ്പ് സ്ഥാപിച്ച Zvi Bar Yosef outpost ആണ് അടുത്തത്. അത് Jibiya, Kobar, Umm Safa എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ക്ക് അവരുടെ 618 ഏക്കര്‍ ഭൂമിയില്‍ പ്രവേശിക്കുന്നത് തടയുന്നു. തെക്ക് പടിഞ്ഞാറന്‍ Samu യില്‍ ഒരു ഇടയന്റെ ഫാം ഈ വര്‍ഷമാണ് സ്ഥാപിച്ചത്. ഇതവരെ അത് Zanuta ഗ്രാമക്കാര്‍ക്ക് അവകാശപ്പെട്ട 457 ഏക്കര്‍ കൈയ്യേറി. 2020 ല്‍ Yatta ന് കിഴക്കുള്ള Mann Farm സമീപ ഗ്രാമങ്ങളുടെ 380 ഏക്കര്‍ സ്ഥലം കൈയ്യേറി.
— സ്രോതസ്സ് Jews For Justice For Palestinians | Amira Hass | 14 Nov 2021