ആപ്പിള്‍ ഇസ്രായേലിന്റെ NSO Group ന് എതിരെ കേസ് കൊടുത്തു

Pegasus spyware ഐഫോണില്‍ ബാധിച്ചതിന്റെ കുറ്റം ഇസ്രായേല്‍ കമ്പനിയായ NSO Group ന് എതിരെ ചുമത്തിക്കൊണ്ട് ആപ്പിള്‍ ചൊവ്വാഴ്ച അവര്‍ക്കെതിരെ കേസ് കൊടുത്തു. ഈ കമ്പനി ലോകം മൊത്തം സര്‍ക്കാരുകള്‍ക്ക് രഹസ്യാന്വേഷണ സാങ്കേതികവിദ്യ വില്‍ക്കുന്ന കമ്പനിയാണ്. പ്രതിഷേധിക്കുന്നവരുടേയും മാധ്യമപ്രവര്‍ത്തകരുടേയും ഫോണുകളെ ആണ് അത് ബാധിച്ചത്. ഇസ്രായേലിലെ രഹസ്യാന്വേഷണ കമ്പനി അമേരിക്കയുടെ ഫെഡറല്‍, സംസ്ഥാന നിയമങ്ങള്‍ ലംഘിച്ചതായി കേസില്‍ അമേരിക്കയിലെ സാങ്കേതികവിദ്യ വമ്പന്‍ ആരോപിക്കുന്നു. Jewish Voice for Peace (JVP) ആപ്പിളിന്റെ കേസിനെ ആഘോഷിച്ചു. തങ്ങളും ഈ രഹസ്യാന്വേഷണത്തില്‍ പെട്ടുപോയവാരാണെന്ന് അവര്‍ രണ്ടാഴ്ച മുമ്പാണ് Amnesty Internationalന്റെ Security Lab ല്‍ നിന്നും University of Torontoയുടെ Citizen Lab ല്‍‍ നിന്നും അറിഞ്ഞത്. 6 പാലസ്തീന്‍ മനുഷ്യാവകാശ സംഘടനകളെ ഇസ്രായേല്‍ നിയമവിരുദ്ധമാക്കുന്നതിന് മുമ്പ് അതിന്റെ പ്രവര്‍ത്തകരുടെ ഫോണുകളില്‍ പെഗസസ് സ്പൈവെയര്‍ സ്ഥാപിച്ചിരുന്നു. “സ്പൈവെയര്‍ ഇസ്രായേലിന്റെ നിര്‍ണ്ണായകമായ കയറ്റുമതിയാണ്. അവരെ ഉത്തരവാദിത്തത്തില്‍ കൊണ്ടുവരാനുള്ള സമയം ആണിത്,” എന്ന് JVP പറഞ്ഞു.

— സ്രോതസ്സ് commondreams.org | Nov 23, 2021

ഇത് iMonsters ന് വേണ്ടി ചാരപ്പണിയുപകരണങ്ങളുണ്ടാക്കുന്ന എല്ലാ കമ്പനികള്‍ക്കെതിരെ കേസുകൊടുക്കുന്ന ആപ്പിളിന്റെ ഒരു സംഘടിത പ്രവര്‍ത്തനമായിരുന്നെങ്കില്‍ പ്രശംസനീയമായേനെ. (അത് iMonster സോഫ്റ്റ്‌വെയറുകള്‍ അസ്വതന്ത്രമായിരിക്കുന്നതിനുള്ള ന്യായീകരണം ആകരുത്)
ഉപകരണത്തില്‍ ചാരപ്പണി നടത്താന്‍ അനുവദിച്ചിട്ടില്ലാത്ത പ്രോഗ്രാമുകള്‍ക്കായി അത് പരിമിതപ്പെടുത്തിയതാണ് ഇതെന്ന് എനിക്ക് തോന്നുന്നു. അതായത് വലിയ ചാരപ്പണിയെ അവഗണിക്കുന്നു.

ഗൂഗിള്‍, ആമസോണ്‍, സൂം, ഊബര്‍ തുടങ്ങിയ കമ്പനികള്‍ ആപ്പിള്‍ ഉപയോക്താക്കളെ ചാരപ്പണിചെയ്യുന്നതിന് അവര്‍ക്കെതിരെ ആപ്പിള്‍ കേസ് കൊടുക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാമോ?

ആപ്പിള്‍ ആപ്പിള്‍ ഉപയോക്താക്കളെ ചാരപ്പണിചെയ്യുന്നതിന് അവര്‍ കേസ് കൊടുക്കുമോ?

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )