മനുഷ്യന്റെ മേല്‍നോട്ടമില്ലാതെ കൊല്ലാനുള്ള അവസാന ഉത്തരവ് എടുക്കാന്‍ കഴിയുന്ന “കൊലയാളി റോബോട്ടുകള്‍” എന്ന സ്വയം നിയന്ത്രിത ആയുധങ്ങള്‍ നിരോധിക്കണമെന്ന് ചില രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു. അടുത്തയാഴ്ച നടക്കാന്‍ പോകുന്ന Convention on Certain Conventional Weapons ല്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും. കൊലയാളി റോബോട്ടുകളെ നിരോധിക്കണമെന്ന് കുറഞ്ഞത് 30 രാജ്യങ്ങളെങ്കിലും ആവശ്യപ്പെടുന്നു. അതിനായി ഒരു അന്തര്‍ദേശീയ സഖ്യത്തെയുണ്ടാക്കുമെന്ന് ന്യൂ സീലാന്റ് പ്രഖ്യാപിച്ചു. “ഒരു മനുഷ്യ ജീവന്‍ എടുക്കുന്നതിന്റെ തീരുമാനം യന്ത്രത്തിന് വിട്ടുകൊടുത്ത ഒരു ഭാവി ലോകത്തിന്റെ വീക്ഷണം വെറുപ്പുണ്ടാക്കുന്നതാണ്,” എന്ന് അവര്‍ പറഞ്ഞു. എന്നാല്‍ കൊലയാളി റോബോട്ടുകളെ നിരോധിക്കുന്നതിനെ അമേരിക്ക ഇതുവരെ എതിര്‍ക്കുകയാണുണ്ടായത്. നിരോധിക്കുന്നതിന് പകരം അവയുടെ ഉപയോഗത്തില്‍ ഒരു code of conduct കൊണ്ടുവരുകയാണ് വേണ്ടതെന്ന് ഐക്യരാഷ്ട്ര സഭയുടെ സമ്മേളനത്തില്‍ അമേരിക്ക പറഞ്ഞു.
— സ്രോതസ്സ് democracynow.org | Dec 06, 2021
[കാര്യം മനസിലായല്ല. അമേരിക്ക അന്തര്‍ദേശീയ നിയങ്ങള്‍ പോയിട്ട് അവരുടെ സ്വന്തം നിയമങ്ങള്‍ പോലും പാലിക്കില്ല എന്നതാണ് ചരിത്രം.]
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.