വിവാദപരമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കാനുള്ള ബില്ല് ലോക് സഭയിലും രാജ്യ സഭയിലും ചര്‍ച്ചകളില്ലാതെ നവംബര്‍ 29 ന് പാസായി. ചര്‍ച്ച വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം മാനിക്കാതെ 12.09 pm ന് ലോക് സഭയിലും 12:13 pm ന് രാജ്യസഭയിലും Farm Laws Repeal Bill, 2021 പാസായി. രാജ്യ സഭയില്‍ ലഘുവായ ഒരു ചര്‍ച്ച നടന്നു. ആ നിയമങ്ങള്‍ കൊണ്ടുവന്ന അതിനേക്കാള്‍ വേഗത്തില്‍ ആണ് റദ്ദാക്കിയത്. സഭയില്‍ വലിയ ബഹളങ്ങളുണ്ടായി. സെപ്റ്റംബര്‍ 2020 ന് ശരിയായ ചര്‍ച്ചകളില്ലാതെ സമാനമായ ബഹളത്തോടെയായിരുന്നു അവ പാസാക്കിയതും. മൂന്ന് കാര്‍ഷിക നിയമങ്ങള്‍ : Farmers (Empowerment and Protection) Agreement on Price Assurance and Farm Services Act, 2020; Farmers’ Produce Trade and Commerce (Promotion and Facilitation) Act, 2020; Essential Commodities (Amendment) Act, 2020 എന്നിവയാണ്. 2 pm ന് സഭ പിരിഞ്ഞു. കര്‍ഷകരുടെ പ്രധാന ആവശ്യമായ താങ്ങുവില ഉറപ്പാക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ച വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.
— സ്രോതസ്സ് downtoearth.org.in | 29 Nov 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.
#farmersprotest