ആധാറിനെതിരെ സുപ്രീംകോടതിയിലെ കേസിന് വിധി വന്നത് ഓര്‍ക്കുന്നുണ്ടോ? അത് വന്ന ആഴ്ചയില്‍ നാട്ടുനടപ്പിന് വിരുദ്ധമായ ലൈംഗികയെ സംബന്ധിക്കുന്ന പുരോഗമനപരമായ ഒരു വിധിവന്നു. വലിയ കോലാഹലം ഉണ്ടായി. തീപിടിച്ച ചര്‍ച്ചകള്‍ നന്നുകൊണ്ടേയിരുന്നു. എല്ലാവരും സുപ്രീംകോടതിയെ പ്രശംസിച്ചു.
രണ്ട് ദിവസത്തിനകം ഭരണഘടനാ വിരുദ്ധമായ ആധാറിന് അനുകൂലമായി സുപ്രീം കോടതി വിധി വന്നു. ജസ്റ്റീസ് ചന്ദ്രചൂഡിന്റെ വിധിയെ അടിസ്ഥാനമാക്കി ലോകത്തെ പല രാജ്യങ്ങളും തങ്ങളുടെ രാജ്യത്ത് ആധാര്‍ പോലുള്ള പരിപാടി റദ്ദാക്കി.
രണ്ട് ദിവസത്തിന് ശേഷം ശബരിമലയില്‍ സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന പുരോഗമനപരമായ വിധിവന്നു. വലിയ ബഹളമുണ്ടായി. തീവൃ വലതുപക്ഷം വരെ സുപ്രീംകോടതിയെ ആദ്യം പ്രശംസിച്ചു.
എന്നാല്‍ ശരിക്കും ജനങ്ങളെ മൊത്തം ബാധിക്കുന്ന ആധാറിന്റെ കാര്യത്തില്‍ സുപ്രീംകോടതി സ്വയം പരാജയപ്പെട്ടു കൊടുത്തു. ഒരു ചര്‍ച്ചയും ഉണ്ടായില്ല. ആരും അറിഞ്ഞുമില്ല.
ഇപ്പോള്‍ നോക്കൂ, വിവാഹ പ്രായം ഉയര്‍ത്തുന്ന നിയമം വന്നു. വലിയ ബഹളമാണ് നടക്കുന്നത്. അപ്പോള്‍ അതിനോട് ചേര്‍ന്ന് എന്താണ് നടക്കുന്നത്? ആധാറെന്ന തട്ടിപ്പിനെ വോട്ടര്‍ ഐഡിയുമായി ബന്ധിപ്പിക്കാന്‍ പോകുന്നു. ഒരു ചര്‍ച്ചയും ഇല്ല. ആരും അറിഞ്ഞുമില്ല.
ചദ്രചൂഡ് കേരളത്തില്‍ വന്നപ്പോള്‍ പ്രമുഖ വിദ്യാര്‍ത്ഥി സംഘടന അദ്ദേഹത്തെ പ്രശംസിച്ചത് ലൈംഗതയുടെ ഒരു വിധി എഴുതിയതിനാണ്. അല്ലാതെ വിദ്യാര്‍ത്ഥികളെ ഏറ്റവും അധികം ബാധിക്കാന്‍ പോകുന്ന ആധാര്‍ വിധിയെക്കുറിച്ചായിരുന്നില്ല.
ഇതാണ് ഫാസിസം. എതിര്‍പ്പ് ഉണ്ടാകാതെ പ്രവര്‍ത്തിക്കാനായാല്‍ അത് ഒരിക്കലും അക്രമമാര്‍ഗ്ഗം സ്വീകരിക്കില്ല. അതിന്റെ ആവശ്യമില്ലല്ലോ. വിഢികളായ ജനം ഫാസിസ്റ്റുകള്‍ക്ക് വേണ്ടതെല്ലാം അംഗീകരിച്ച് കൊടുക്കും.
നിങ്ങള്‍ പോലും അറിയാതെയാണ് നിങ്ങളില്‍ അവര്‍ സ്വഭാവമാറ്റമുണ്ടാക്കുന്നത്. പ്രക്ഷേപണം ചെയ്യപ്പെടുന്ന ചാലനലുകള്‍, പത്രങ്ങള്‍, സാമൂഹ്യമാധ്യമങ്ങളെല്ലാം ബഹിഷ്കരിക്കുക. വിമര്‍ശന ബുദ്ധിയോടെ അത് വായിക്കുക. നിങ്ങള്‍ അറിയണമെന്ന് ആഗ്രഹിക്കുന്ന വിവരങ്ങള്‍ സ്വയം തെരഞ്ഞ് വായിക്കുക. വായനക്ക് പ്രാധാന്യം കൊടുക്കുക.
അനുബന്ധം:
1. ഫാസിസം എന്നാൽ എന്ത്
2. ഫാസിസ്റ്റുകളോട് പ്രതികരിക്കേണ്ടതെങ്ങനെ
ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.