നമ്മുടെ നാട്ടില്‍ നിന്ന് ധാരാളം പേര്‍ സമ്പന്ന രാജ്യങ്ങളില്‍ ജോലി ചെയ്യുന്നുണ്ട്. സിനിമാക്കാര്‍ക്ക് ലാഭം കൂടിയതോടെ അവര്‍ ആ സമ്പന്ന രാജ്യങ്ങളെ പകിട്ടുള്ള ദൃശ്യങ്ങള്‍ അവിടെ പോയി ചിത്രീകരിച്ച് നമുക്ക് വിളമ്പാറുമുണ്ട്. പിന്നെ പൌരപ്രമുഖരായ രാഷ്ട്രീയക്കാര്‍ ഇടക്കിടെ അത്തരം രാജ്യങ്ങളില്‍ സുഖവാസത്തിന് പോകാറുമുണ്ട്. അതൊന്നും പോരാത്തതിന് മുരളി തുമ്മാരുക്കുടി, ശശി തരൂര്‍, ടിപി ശ്രീനിവാസന്‍ പോലുള്ള ഉന്നത സ്ഥാപനതികള്‍ അവിടുത്തെ വിശേഷങ്ങള്‍ നിരന്തരം മാധ്യമങ്ങളുലൂടെ പ്രസിദ്ധപ്പെടുത്താറുമുണ്ട്. അവയില്‍ നിന്നെല്ലാം നമുക്ക് ഒരു ആശ്ഛര്യജനകമായ ഒരു ജീവിത ചിത്രം കാണിച്ചുതരുന്നു.
മറ്റൊന്നും നമുക്ക് അറിയാത്തതിനാല്‍, (ശ്രമിക്കാത്തതിനാല്‍) ആ നാടുകളൊക്കെ പ്രപഞ്ചമുണ്ടായ കാലം മുതല്‍ അങ്ങനെയാണെന്ന തോന്നല്‍ നാം അറിയാതെ നമ്മുടെ അബോധ മനസില്‍ കടന്നുകൂടുന്നു. (സ്വാഭാവികമല്ല, ബോധപൂര്‍വ്വം ചെയ്യുന്ന പ്രചാരവേല കാരണമാണ്) മനുഷ്യ ജീവിതത്തെ തട്ടിതകര്‍ത്ത് ചോരപ്പുഴ ഒഴുക്കി അതിന് മേലെ കെട്ടിവെച്ച ദാരുണ മുതലാളിത്തത്തിന്റെ ലോകമാണ് സത്യത്തില്‍ അവ. അതിന്റെ ഒരു ചെറിയ ഉദാഹരണമാണ് ചുവടെ കൊടുത്തിരിക്കുന്നത്. ഇത്തരം പദ്ധതികള്‍ മുതലാളിത്തത്തിന്റെ വര്‍ഗ്ഗസമരമാണ് എന്ന് അറിയുക(1).
– എഡിറ്റര്‍.
***
An aerial view of Hastings Street looking north from Mack and St. Antoine in 1959 (left) and then after the construction of I-375 in 1961. Images courtesy of Detroit Historical Society
ആദ്യത്തെ കറുത്തവനായ സ്വതന്ത്ര റിക്കോഡ് നിര്‍മ്മാതാവെന്ന് കരുതപ്പെടുന്ന ആള്‍ Joe’s Record Shop എന്ന പേരില്‍ ഒരു ബ്ലൂ, ഗോസ്പല്‍ റിക്കോഡ് കട 1945 ല്‍ Detroit, Michigan ല്‍ തുടങ്ങി. കടയില്‍ റിക്കോഡുകളും സംഗീത പോസ്റ്ററുകളും നിരയായി വെച്ചിരുന്നു. പിന്നില്‍ വലിയ ഒരു പിയാനോയും ഉണ്ടായിരുന്നു. സ്വന്തം ശേഖരത്തിലെ റിക്കോഡുകള്‍ വിറ്റാണ് Joe Von Battle തന്റെ ബിസിനസ് തുടങ്ങിയത്. ഒരു റിക്കോഡിങ് സ്റ്റുഡിയോയും കൂടി ചേര്‍ത്ത് പിന്നീട് അദ്ദേഹം തന്റെ കട പുനരാവിഷ്കരിച്ചു. 1950കളിലെ Detroit യിലെ കറുത്തവരുടെ ബിസിനസിന്റേയും വിനോദത്തിന്റേയും കേന്ദ്രം ആയ Hastings Street ലെ സംഗീതക്കിന്റെ കേന്ദ്രബിന്ദു അദ്ദേഹത്തിന്റെ കടയായിരുന്നു.
“ആളുകള്‍ തെരുവിലൂടെ പാട്ട് പാടി നടന്നിരുന്നു. മൂലകളിളില്‍ നിന്ന് അവര്‍ അവരുടെ ഗിത്താറുകള്‍ വായിച്ചു. അവര്‍ സങ്കീര്‍ത്തനങ്ങള്‍ പാടി. എന്റെ അച്ഛന്‍ ഈ ആളുകളെ റിക്കോഡ് ചെയ്യാനും തുടങ്ങി,” എന്ന് Von Battleന്റെ മകളായ 67-വയസ് പ്രായമുള്ള Marsha Philpot പറയുന്നു.
John Lee Hooker പോലെയുള്ള ബ്ലൂസ് കലാകാരന്‍മാരെ Von Battle റിക്കോഡ് ചെയ്തു. Aretha Franklin നെ ആദ്യമായി റിക്കോഡ് ചെയ്തയാള്‍ അദ്ദേഹമാണ്. ഒരു സമയത്ത് ജോയുടെ റിക്കോഡ് ഷോപ്പില്‍ 35,000 ആല്‍ബങ്ങള്‍ ഉണ്ടായിരുന്നു. ഇന്നത്തെ കണക്ക് പ്രകാരം $25 ലക്ഷം ഡോളര്‍ വരുമാനം ഉത്പാദിപ്പിച്ചു. “റിക്കോഡ് ബിസിനസില്‍ എന്റെ അച്ഛന്‍ വളരെ വളരെ വിജയിച്ചിരുന്നു,” എന്ന് Philpot പറയുന്നു.
1960 ല്‍ I-375 ന് വഴി ഒരുക്കായായി Von Battle ന് തന്റെ കട പൂട്ടി മറ്റൊരു സ്ഥലത്തേക്ക് പോകേണ്ടതായി വന്നു. നാല് വരി sunken freeway. ഒന്നര കിലോമീറ്ററില്‍ അധികം നീളമുള്ള Hastings Street ഉം അതിന്റെ സമീപ പ്രദേശങ്ങളും വികസനക്കാര്‍ക്ക് കൊടുത്തു. നഗര കേന്ദ്രത്തില്‍ നിന്നും ചുറ്റുപാടുമുള്ള suburbs ലേക്ക് അതിവേഗ പാത പണിയാനായി ഒരിക്കല്‍ ഡിട്രോയിറ്റിലെ കറുത്തവരുടെ ജീവിതം അഭിവൃദ്ധിപ്പെട്ടിരുന്നതിന്റെ കേന്ദ്രം തകര്‍ത്തു. ഭക്ഷണശാലകള്‍, ഡോക്റ്റര്‍മാരുടെ ഓഫീസുകള്‍, 8 പലചരക്ക് കടകള്‍ ഉള്‍പ്പടെ കറുത്തവരുടെ 300 ല്‍ അധികം ബിസിനസുകള്‍ Hastings Street ല്‍ ഉണ്ടായിരുന്നു. നൂറുകണക്കിനെണ്ണം നിര്‍ബന്ധിതമായി നീക്കം ചെയ്യുകയോ അടച്ചുപൂട്ടുകയോ ചെയ്തു. ഇന്ന് അമേരിക്കയിലെ കറുത്തവരേറ്റവും കൂടുതലുള്ള ഡിട്രോയിറ്റ് നഗരത്തില്‍ ഒരൊറ്റ പലചരക്ക് കടയും കറുത്തവരുടെ ഉടമസ്ഥതയിലില്ല.
— സ്രോതസ്സ് grist.org | Jena Brooker | Dec 01, 2021
അനുബന്ധം:
1. വര്‍ഗ്ഗ സമരത്തിന്റെ കാണാപ്പുറങ്ങള്‍
2. വികസനവാദം ഫാസിസത്തിലേക്കുള്ള വഴിയാണ്
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.