സമുദ്രത്തിലെ രസതന്ത്രത്തിലെ മാറ്റങ്ങളോട് സചേതനമായതാണ് coralline ആല്‍ഗകള്‍ എന്ന് ശാസ്ത്രജ്ഞര്‍ പണ്ടേ സംശയിച്ചിരുന്നതാണ്. കോറലൈന്‍ ആല്‍ഗയുടെ മിക്ക സ്പീഷീസുകളും സമുദ്രത്തിന്റെ അമ്ലവല്ക്കരണത്താല് മോശമായി ബാധിക്കപ്പെടുന്നു എന്ന് ഇപ്പോള്‍ ഗവേഷകര്‍ കണ്ടെത്തി.
സമുദ്ര ജലത്തിന്റെ pH കുറയുന്നത് കോറലൈന്‍ ആല്‍ഗകളുടെ എണ്ണത്തിലും calcificatio നിലും recruitmentഉം ഒക്കെ കുറവുണ്ടാക്കുന്നു എന്ന് University of Tsukuba യില്‍ നിന്നുള്ളവരുള്പ്പട്ട Global Change Biology യില്‍ പ്രസിദ്ധപ്പെടുത്തിയ പഠനം പറയുന്നു. അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് വര്‍ദ്ധിക്കുന്നതനുസരിച്ച് അത് സമുദ്രത്തിലേക്ക് കൂടുതല്‍ ലയിച്ച് ചേരുകയാണ്. അതിന്റെ ഫലമായി കാല്‍സ്യം ഉള്ള പവിഴപ്പുറ്റ്, കോറലൈന്‍ ആല്‍ഗ പോലുള്ള ജീവികള്‍ക്ക് സമുദ്ര രസതന്ത്രം പ്രശ്നമുണ്ടാക്കുന്നു.
ആഴംകുറഞ്ഞ സമുദ്ര ജൈവവ്യവസ്ഥയിലെ നിര്‍ണ്ണായകമായ സ്പീഷീസാണ് Coralline ആല്‍ഗ. കാല്‍സ്യം കാര്‍ബണേറ്റിന്റെ അസ്ഥിപഞ്ജരം നിര്‍മ്മിക്കുന്ന ഈ ആല്‍ഗകള്‍ മണല്‍ത്തിട്ടിലെ സിമന്റ് പോലെ പ്രവര്‍ത്തിക്കുന്നു. പവിഴപ്പുറ്റുകള്‍ക്കും മറ്റ് ജീവികള്‍ക്കും അടിത്തറയാകുന്ന പുതിയ substrate അവ നല്കുന്നു. സമുദ്ര അമ്ലവല്‍ക്കരണം കാരണം കുറച്ച് കാര്ബണേറ്റേ ഈ അസ്ഥിപഞ്ജരം നിര്‍മ്മിക്കാന്‍ കിട്ടുന്നുള്ളു.
വിവിധ കോറലൈന്‍ ആല്‍ഗ സ്പീഷീസുകളില്‍ സമുദ്ര അമ്ലവലര്ക്കരണം എങ്ങനെ ബാധിക്കുന്നുവെന്ന് കുറച്ച് വര്‍ഷങ്ങളായി പഠനങ്ങള്‍ നടക്കുന്നുണ്ട്. മൊത്തത്തില്‍ ഈ സ്പീഷീസുകളെ അതെങ്ങനെ ബാധിക്കുന്നുവെന്ന് വ്യക്തമല്ല. ലഭ്യമായ എല്ലാ കോറലൈന്‍ ആല്‍ഗ സ്പീഷീസുകളിലും ഈ സംഘം പഠനം നടത്തി. മൊത്തത്തിലുള്ള മാതൃകയുണ്ടാക്കാനായി പല തരം രീതികള്‍ ഉപയോഗിക്കുകയും ചെയ്തു.
സമുദ്ര അമ്ലവല്‍ക്കരണത്തിന്റെ ഏറ്റവും വ്യക്തമായ ഗതി pH കുറയുന്നതിനനുസരിച്ചുള്ള calcification ആണ്. calcification തോത് കുറഞ്ഞു. മറ്റ് ഫലങ്ങള്‍ അവയുടെ ദൌര്‍ലഭ്യവും recruitment ഉം കൂടുന്നു. എന്നാല്‍ എല്ലാ സ്പീഷീസുകളും ഒരേ രീതിയിലല്ല പ്രതികരിക്കുന്നത്.
ഒറ്റപ്പെട്ടല്ല സമുദ്ര അമ്ലവല്‍ക്കരണം നടക്കുന്നത്. താപനില പോലെ പരിസ്ഥിതിയില്‍ മാറ്റം വരുത്തുന്ന മറ്റ് ഘടകങ്ങളേയും സംഘം പരിശോധിച്ചു. താപനിലക്കും അമിത മല്‍സ്യബന്ധനത്തിനും ശക്തമായ സ്വാധീനമാണ് സമുദ്ര ജൈവവ്യവസ്ഥയില്‍. എന്നാല്‍ സമുദ്ര അമ്ലവല്ക്കരണമാണ് calcification തോതിന്റേയും വളര്‍ച്ചയുടേയും കാര്യത്തിലെ ഏറ്റവും ശക്തമായ സ്വാധീന ശക്തി.
വ്യവസായവല്‍ക്കരണത്തിന് ശേഷം സമുദ്രത്തിന്റെ pH 0.1 യൂണിറ്റ് കുറഞ്ഞിട്ടുണ്ട്. സമുദ്രത്തിന്റെ അമ്ലവല്‍ക്കരണം കോറലൈന്‍ ആല്‍ഗ ജൈവവ്യവസ്ഥയെ ബാധിക്കുന്നു എന്നത് വ്യക്തമാണ്. അതിന്റെ മറ്റ് സ്പീഷീസുകളെ എങ്ങനെ ബാധിക്കുന്നു എന്ന് പഠിക്കുകയാണ് അടുത്ത പടി. അതുവഴി ആഴം കുറഞ്ഞ സമുദ്ര ജൈവവ്യവസ്ഥയുടെ ഭാവിയെക്കുറിച്ച് പുതിയ വെളിച്ചം വീശും.
— സ്രോതസ്സ് University of Tsukuba | Nov 4, 2021
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.