Shuar Arutam People (PSHA) എന്ന ഇക്വഡോറിലെ ആദിവാസികളുടെ സംഘടനയുടെ ആദ്യത്തെ വനിത പ്രസിഡന്റാണ് Josefina Tunki. ആദിവാസി ഭൂമിയില്‍ ഖനനം നടത്തുന്നതിനെതിരെയുള്ള അവരുടെ പ്രതിഷേധം കാരണം അവര്‍ക്ക് വധ ഭീഷണി വരുന്നു. ചെമ്പ്, സ്വര്‍ണ്ണം, molybdenum തുടങ്ങിയവ ഖനനം ചെയ്യുന്ന ഖനന കമ്പനികള്‍ക്ക് 165 ഇളവുകളാണ് ഇക്വഡോര്‍ സര്‍ക്കാര്‍ നല്‍കുന്നത്. തെക്കെ ഇക്വഡോറിലെ Condor പര്‍വ്വതത്തിലെ PSHA പ്രദേശത്തിന്റെ 56% വരും അത്. ഇക്വഡോര്‍ സര്‍ക്കാര്‍ കൊടുത്ത 165 ഖനന ഇളവുകള്‍ 5.68 ലക്ഷം ഏക്കര്‍ PSHA പ്രദേശത്തിന്റെ 56% ഉം കൈയ്യടക്കുന്നു എന്ന് സന്നദ്ധ സംഘടനയായ Amazon Watch പറഞ്ഞു. Solaris Resources of Canada, SolGold (Australia), ExplorCobres S.A. (EXSA, a Chinese-Canadian joint venture), Aurania Resources (Canada) തുടങ്ങിയ കമ്പനികള്‍ക്ക് ചെമ്പ്, സ്വര്‍ണ്ണം, molybdenum തുടങ്ങിയ ഖനനം ചെയ്യാന്‍ വേണ്ടിയാണ് 1990കള്‍ക്ക് ശേഷം ഈ ഇളവുകള്‍ കൊടുക്കുന്നത്. ഈ ഖനനം കാരണം ധാരാളം നദികളിലെ ജലം മലിനമായി.
— സ്രോതസ്സ് news.mongabay.com | 5 Jan 2022
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.